updated on:2018-07-05 08:10 PM
ബ്രേക്കിട്ടാല്‍ സീറ്റില്‍ നിന്ന് തെറിച്ചുവീഴും; യുവാക്കള്‍ക്ക് ഹരമായ പുത്തന്‍ ബൈക്കുകളില്‍ അപകടം പതിയിരിക്കുന്നു

www.utharadesam.com 2018-07-05 08:10 PM,
കാസര്‍കോട്: കാസര്‍കോട്-തലപ്പാടി ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഈ റൂട്ടിലുണ്ടായ അപകടം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമായി. രണ്ടുപേര്‍ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ യുവാക്കളുടെ ഹരമായ പ്രത്യേകതരം പുത്തന്‍ ബൈക്കുകള്‍ മരണം വിതയ്ക്കുകയാണ്. ബ്രേക്കിട്ടാല്‍ തെറിച്ചുവീഴുന്ന രീതിയിലാണ് ഇത്തരം ഇരുചക്രവാഹനങ്ങളുടെ സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തകര്‍ന്ന റോഡുകളിലൂടെയാണ് പുത്തന്‍ബൈക്കുകളുടെ ഓട്ടമെങ്കില്‍ അപകടങ്ങള്‍ക്ക് ആക്കം കൂടും. റോഡുകളുടെ ശോചനീയാവസ്ഥക്കുപുറമെ ഇരുചക്രവാഹനങ്ങള്‍ അമിതവേഗതയില്‍ ഓടിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ ബൈക്കോടിക്കുന്നത് ഇപ്പോഴും പതിവുകാഴ്ചയാണ്. കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും കോടതി 2000 മുതല്‍ 3500 രൂപ വരെ പിഴ വിധിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് ബൈക്കുകള്‍ ഓടിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുകയാണ്.Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം