updated on:2018-07-07 06:56 PM
നഗരത്തിലെ തണല്‍ മരങ്ങളില്‍ പലതും അപകടഭീഷണി ഉയര്‍ത്തുന്നു

www.utharadesam.com 2018-07-07 06:56 PM,
കാസര്‍കോട്: നഗരത്തിലെ തണല്‍മരങ്ങളില്‍ പലതും അപകടനിലയിലായതോടെ വാഹന - കാല്‍നടയാത്രക്കാര്‍ ഭീതിയിലായി. കാസര്‍കോട് താലൂക്ക് ഓഫീസ് പറമ്പിലെ വലിയ തണല്‍ മരം, പഴയ ബസ് സ്റ്റാന്റിന് സമീപത്തെ തണല്‍മരം എന്നിവ ഏത് നിമിഷവും നിലംപൊത്താമെന്ന രീതിയിലാണ് നില്‍പ്. നഗരത്തിലെ മറ്റു തണല്‍മരങ്ങളുടെ ശിഖിരങ്ങള്‍ വളര്‍ന്ന് വാഹനങ്ങള്‍ക്ക് തടസമാവുന്നതിന് പുറമേ വൈദ്യുതികമ്പികളില്‍ തട്ടി വൈദ്യുതി വിതരണം മുടങ്ങുകയും ചെയ്യുന്നു. താലൂക്ക് ഓഫീസിന് മുന്‍വശത്തെ വലിയ ആല്‍മരത്തിന് 50 വര്‍ഷത്തിലേറേ പഴക്കമുണ്ട്. ഇതിന് സമീപത്താണ് ഓട്ടോ - ടാക്‌സികളുടെ സ്റ്റാന്റുകള്‍. വില്ലേജ് ഓഫീസ്, സബ് ജയില്‍, നാര്‍കോട്ടിക് സെല്‍ ഓഫീസ്, സബ്ട്രഷറി, രജിസ്ട്രാര്‍ ഓഫീസ് എന്നിവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേര്‍ ഇവിടെ എത്തുന്നു. പഴക്കമേറിയ ആല്‍മരത്തിന്റെ ശിഖിരങ്ങള്‍ കാറ്റിന് അടര്‍ന്ന് വീണ് വാഹനങ്ങള്‍ക്ക് കേടുപറ്റുന്നത് പതിവാണ്. മരം അല്‍പം ചരിഞ് അപകടനിലയിലായതായി പരിസരവാസികള്‍ പറയുന്നു. ഇവിടെയുള്ള മറ്റൊരു ആല്‍മരത്തിന്റെ ഒരു ഭാഗം കഴിഞ്ഞ കാലവര്‍ഷത്തില്‍ പൊളിഞ് വീണിരുന്നു. പുലര്‍ച്ചെയായതിനാല്‍ അപകട സാധ്യത ഒഴിവാകുകയായിരുന്നു. നഗരത്തിലെ തിരക്കേറിയ മറ്റു സ്ഥലങ്ങളിലുമുള്ള തണല്‍ മരങ്ങളില്‍ ചിലത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ശിഖിരങ്ങള്‍ മുറിച്ച് മാറ്റിയാല്‍ തന്നെ ഇപ്പോഴുള്ള അപകട സാധ്യത കുറയ്ക്കാനാവും. എന്നാല്‍ മരം മുറിച്ച് നീക്കിയാല്‍ പരിസ്ഥിതി സ്‌നേഹികള്‍ രംഗത്തുവരുമെന്നതിനാല്‍ അധികൃതര്‍ ഇതില്‍ നിന്നും പിന്തിരിയുകയാണ്. ഇതിന് പുറമേ ഹൈവേകളിലുമുള്ള തണല്‍ മരങ്ങളും വാഹനയാത്രക്ക് ഭീഷണിയാവുന്നുണ്ട്. കറന്തക്കാട് മുതല്‍ തലപ്പാടിവരേയും പുതിയ ബസ്സ്റ്റാന്റ് മുതല്‍ ആറങ്ങാടി വരെയുള്ള ദേശീയ പാതയിലുള്ള വലിയ മരങ്ങളും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പല മരങ്ങളുടെയും ശിഖരങ്ങള്‍ റോഡിലേക്കാണ് തളളി നില്‍ക്കുന്നത്. ഇത് മുറിച്ച് നീക്കേണ്ടത് പൊതുമരാമത്ത് റോഡ്‌സ് വിഭാഗമാണ്. സാധാരണ മഴക്കാലം തുടങ്ങുന്നതിന് മുമ്പ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായിട്ടുള്ള ഇത്തരം മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ച് നിക്കുകയാണ് പതിവ്. പക്ഷേ ഇപ്രാവശ്യം അധികൃതര്‍ മുറിച്ച് നീക്കിയിട്ടില്ല.Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി