updated on:2018-07-08 05:53 PM
നേരിട്ട് കണ്ട മത്സരത്തില്‍ ഇഷ്ട ടീം വിജയിച്ചു; ആനന്ദ നിര്‍വൃതിയില്‍ ഷറാഫത്ത്

www.utharadesam.com 2018-07-08 05:53 PM,
മോസ്‌കോ: നേരിട്ട് കണ്ട മത്സരത്തില്‍ ഇഷ്ട ടീം അനായാസ വിജയം നേടി സെമിയില്‍ പ്രവേശിച്ചതിന്റെ ആനന്ദനിര്‍വൃതിയിലാണ് മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് സ്വദേശി പി.എസ്. ഷറാഫത്ത്. ഇഷ്ട ടീമായ ഇംഗ്ലണ്ടിന്റെ കളി കാണാനാണ് ഷറാഫത്ത് കഴിഞ്ഞ ദിവസം റഷ്യയിലെത്തിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് സ്വീഡനെ പരാജയപ്പെടുത്തിയപ്പോള്‍ ആര്‍പ്പു വിളിക്കുന്നവരുടെ കൂട്ടത്തില്‍ ഷറാഫത്തുമുണ്ടായിരുന്നു.
ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഷറാഫത്ത് തന്റെ ഇഷ്ട ടീമായ ഇംഗ്ലണ്ട് ഇത്തവണ കിരീടം ചൂടുമെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട്. കടവത്ത് വിഗാന്‍സ് ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ഷറാഫത്ത് ക്ലബ്ബിന്റെ ബാനര്‍ കയ്യിലേന്തിയാണ് മത്സരം വീക്ഷിച്ചത്. കടവത്തെ പി.എസ്. സീതിയുടെ മകനാണ് ഷറാഫത്ത്. കൂടുതല്‍ അവധി ലഭിക്കാത്തതിനാല്‍ സെമി ഫൈനല്‍ മത്സരം കാണാനാവില്ലെന്ന സങ്കടവും ഷറാഫത്തിനുണ്ട്.Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം