updated on:2018-07-08 06:16 PM
ബഷീറിന്റെ വീട്ടിലെ അടുപ്പ് പുകയാന്‍ മഴ കനിയണം

www.utharadesam.com 2018-07-08 06:16 PM,
കാസര്‍കോട്: മഴ കനത്തതോടെ ബഷീറിന്റെ മുഖത്ത് സന്തോഷം. ഇനി മഴ തീരുന്നതോടെ വേവലാതിക്ക് തല്‍ക്കാലം സലാം. പഴയ കുടകള്‍ നന്നാക്കി നല്‍കുന്ന തിരക്കിലാണ് നെല്ലിക്കുന്ന് സ്വദേശി ബഷീര്‍. എം.ജി. റോഡിലെ മുസ്ലീം ലീഗ് ഓഫീസിന് സമീപത്തെ കടയുടെ സമീപത്താണ് ബഷീറിന്റെ ജീവിതം മുന്നോട്ട് പോകാനുള്ള തട്ടകം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കുട നന്നാക്കാനുള്ള ഈ യജ്ഞം. ഉപ്പ മുഹമ്മദില്‍ നിന്നും കിട്ടിയ കൈതൊഴിലാണ് ഇത്. 50 വര്‍ഷത്തിലധികം കുട നന്നാക്കിയിരുന്ന നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബഷീറിന്റെ ഉപ്പ പരേതനായ മുഹമ്മദിനെ പഴമക്കാര്‍ക്കൊക്കെ നല്ല സുപരിചിതനായിരുന്നു. ആദ്യകാലത്ത് ഫുട്പാത്തിന് സമീപം ചെറിയൊരു പെട്ടി കടയിലായിരുന്നു ഉപ്പ കുട നന്നാക്കിയിരുന്നത്. അന്നത്തെ നഗരത്തിന്റെ ഹൃദയഭാഗമായിരുന്നു ഇവിടം. നഗരം വികസിച്ചതോടെ പെട്ടി കടയ്ക്ക് താഴ് വീണു. പിന്നെ ഈ ഫുട്പാത്തിന് സമീപം-ബഷീര്‍ പറഞ്ഞു.
അന്നൊക്കെ ഒരു കുട വാങ്ങിയാല്‍ ജീവിതകാലം വരേ മതി. അത്രയ്ക്ക് ഉറപ്പും ബലവുമുള്ള കുടകളായിരുന്നു. സ്റ്റീലിന്റെയും മരത്തിന്റെയും പിടികളുള്ള കുടകളെന്ന് ബഷീര്‍ ഓര്‍ത്തെടുക്കുന്നു. വീട്ടിലെ പ്രാരാബ്ധങ്ങള്‍ കണ്ട് വളര്‍ന്ന ബഷീര്‍ ഉപ്പയെ സഹായിക്കാന്‍ പഠിത്തം ഉപേക്ഷിച്ച് ഈ കൈത്തൊഴിലില്‍ ഇറങ്ങുകയായിരുന്നു. ഉപ്പയുടെ കാലശേഷം അദ്ദേഹം പകര്‍ന്ന് നല്‍കിയ തൊഴില്‍ പ്രായം 52 ലെത്തിയിട്ടും തുടരുകയാണ്. നാല് മാസത്തോളം പണിയുണ്ടാകും. പിന്നെ കൂലി പണിക്കിറങ്ങും-കുട നന്നാക്കുന്നതിനിടയില്‍ ബഷീര്‍ പറഞ്ഞു. കാലം മാറിയതോടെ ജോലിയും കുറഞ്ഞു വന്നു. എന്നാലും ഉപ്പ പഠിപ്പിച്ച് തന്ന ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ ബഷീറിന് മനസ് വരുന്നില്ല.Recent News
  പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു

  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം