updated on:2018-07-09 03:10 PM
റോഡിലിറങ്ങുന്ന നാല്‍കാലികള്‍ അപകട ഭീഷണിയാവുന്നു

www.utharadesam.com 2018-07-09 03:10 PM,
ബദിയടുക്ക: ടൗണിലും പരിസരങ്ങളിലും കൂട്ടമായെത്തുന്ന നാല്‍കാലികള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയാവുന്നു. പകല്‍ സമയങ്ങളില്‍ കൂട്ടമായെത്തുന്ന ആട്, പശുക്കള്‍ എന്നിവയ്ക്ക് പുറമെ തെരുവ് നായ ശല്യവും ഇവിടെ രൂക്ഷമാണ്. നാല്‍കാലികളെ പൊതു സ്ഥലങ്ങളില്‍ അഴിച്ചു വിടാന്‍ പാടില്ലെന്നുള്ള ചട്ടം നില നില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ അതൊന്നും ബാധകമല്ല. രാവിലെ തൊഴുത്തില്‍ നിന്ന് അഴിച്ചു വിടുന്ന വളര്‍ത്തു മൃഗങ്ങള്‍ നേരെയെത്തുന്നത് ടൗണിലേക്കാണ്. അത് കൊണ്ടുതന്നെ റോഡില്‍ അലഞ്ഞു തിരിയുന്ന കന്നു കാലികള്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നത് മൂലം ഗതാഗത തടസ്സവും വാഹന അപകടങ്ങള്‍ക്കും കാരണമാകുന്നു. പ്രത്യേകിച്ചും ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ് കൂടുതലും ഭീഷണിയുള്ളത്. തലങ്ങും വിലങ്ങും ഓടുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായി മാറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മൃഗങ്ങളെ പിടിച്ചുകെട്ടാന്‍ പഞ്ചായത്തില്‍ ദൊഡ്ഡിയും അതിന് പ്രത്യേകം ജീവനക്കാരുമുണ്ടായിരുന്നു. പിടിച്ചു കെട്ടിയ മൃഗങ്ങളെ ഉടമക്ക് വിട്ടു കൊടുക്കണമെങ്കില്‍ നിശ്ചിത പിഴ ഈടാക്കിയ ശേഷമെ വിട്ടു കൊടുക്കാവു എന്ന നിയമം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തുകളില്‍ തൊഴുത്തോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ ഇതൊന്നും പ്രാബല്യത്തിലാകുന്നുമില്ല. തെരുവില്‍ അഴിച്ചു വിടുന്ന മൃഗങ്ങളുടെ ഉടമകളെ കണ്ടെത്തി ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വാഹന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി