updated on:2018-07-10 06:41 PM
ജില്ലയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പിടിമുറുക്കുന്നു; ഇടനിലക്കാരായി സ്ത്രീകളും

www.utharadesam.com 2018-07-10 06:41 PM,
കാസര്‍കോട്: ജില്ലയില്‍ വീണ്ടും പെണ്‍വാണിഭസംഘങ്ങള്‍ പിടിമുറുക്കുന്നു. കാസര്‍കോട്, മഞ്ചേശ്വരം, ബേക്കല്‍, ഹൊസ്ദുര്‍ഗ്, ചീമേനി, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് പെണ്‍വാണിഭസംഘങ്ങള്‍ ഏറെയും സജീവമായിരിക്കുന്നത്. കാഞ്ഞങ്ങാടിന്റെ സമീപപ്രദേശത്തുള്ള ഒരു ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുമ്പ് ഇവിടെ നിന്ന് പെണ്‍വാണിഭക്കാരെ പൊലീസ് പിടികൂടിയിരുന്നു. കുറച്ചുകാലം ജയിലില്‍ കഴിഞ്ഞ ഈ സംഘം ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും 'ബിസിനസ്' ആരംഭിക്കുകയായിരുന്നു. അധികം ആള്‍താമസമില്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വീടുകള്‍ വാടകക്കെടുത്തും ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചുമാണ് പെണ്‍വാണിഭം നടത്തുന്നത്. കാസര്‍കോടിന്റെ ചില സമീപപ്രദേശങ്ങളില്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമാണ്. സ്ത്രീകള്‍ അടക്കമുള്ളവരാണ് ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. മംഗളൂരുവിലെ വന്‍കിട പെണ്‍വാണിഭ മാഫിയകളുമായി ബന്ധമുള്ള സംഘങ്ങളാണ് കാസര്‍കോട്ടും പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. ഇവിടെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച ശേഷം മംഗളൂരുവിലെ മാഫിയകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികളടക്കം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുണ്ട്. ഈയിടെ കാസര്‍കോട്ടനിന്ന് മംഗളൂരുവിലെ പെണ്‍വാണിഭ കേന്ദ്രത്തിലെത്തിച്ച ഭര്‍തൃമതിയെയും കുട്ടിയെയും കാസര്‍കോട് സ്വദേശിനിയായ ഒരു സ്ത്രീ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. കാസര്‍കോട്ടുനിന്ന് നിരവധി പെണ്‍കുട്ടികള്‍ മംഗളൂരുവിലെ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്നാണ് ഭര്‍തൃമതി ഈ സ്ത്രീയോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടെ സ്ത്രീ മംഗളൂരു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പെണ്‍വാണിഭക്കാര്‍ക്കൊപ്പം ലഹരിമാഫിയകളും ക്വട്ടേഷന്‍സംഘങ്ങളും കണ്ണിചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
നിരവധി സ്ത്രീകളെ വിവാഹം ചെയ്ത് പെണ്‍വാണിഭ സംഘത്തിന് ഉപയോഗിക്കുന്ന സംഘം ഈ ഭാഗത്തുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. താവളം ഇടക്കിടെ മാറ്റിയാണ് ഇവരുടെ പ്രവര്‍ത്തനം. അതു കൊണ്ടു തന്നെ സംഘത്തെ കയ്യോടെ പിടികൂടാന്‍ പൊലീസിന് സാധിക്കുന്നില്ല. പാവപ്പെട്ട വീട്ടിലെ സ്ത്രീകളെ വലയിലാക്കി വിവാഹം കഴിക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. പലര്‍ക്കും ഭീഷണിയും അപമാനവും മൂലം പെണ്‍വാണിഭ സംഘത്തിന്റെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. അവസാനമായി പുതുതായി ചേക്കേറിയ സ്ഥലത്തു നിന്നാണ് സംഘത്തലവനായ മംഗളൂരു സ്വദേശി വിവാഹം കഴിച്ചത്. മുന്‍ ഭാര്യയിലുണ്ടായ രണ്ടു കുട്ടികളെ പണം വാങ്ങി ആര്‍ക്കോ വിറ്റതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണത്തിലാണ്.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു