updated on:2018-07-13 02:03 PM
അവശേഷിച്ച ആനൂകൂല്യവും നിര്‍ത്തലാക്കുന്നു; സീമെന്‍സിന്റെ ജീവിതം ദുരിതക്കടലില്‍

www.utharadesam.com 2018-07-13 02:03 PM,
കാസര്‍കോട്: അവശേഷിച്ച ആനുകൂല്യവും നിര്‍ത്തലാക്കി അധികാരികള്‍ സീമെന്‍സിനെ ദുരിതക്കടലിലേക്ക് തള്ളിയിടുന്നു. മിമ പ്രകാരമുള്ള ആനൂകൂല്യങ്ങളാണ് നിര്‍ത്തലാക്കുന്നത്. മറ്റ് യാതൊരു തരത്തിലുള്ള ആനൂകൂല്യങ്ങളും ഈ വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല. മറ്റുള്ള പ്രവാസികളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്ത് ചരക്ക് ഗതാഗതം, എല്‍.പി.ജി., അസംസ്‌കൃത എണ്ണ, വിദേശ നാണ്യം എന്നീ മേഖലകളില്‍ സീമെന്‍സ് സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വ്വഹിക്കുന്നത്.
മിമ നിര്‍ത്തലാക്കിയതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടതിയെ സമീപിക്കുമെന്നും ഓള്‍ കേരള സീമെന്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. സീമെന്‍സ് ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്ക് 60 വയസ്സിന് ശേഷം നല്‍കുന്ന ആനുകൂല്യമാണ് മിമ. ഇതാണ് നിര്‍ത്തലാക്കാന്‍ പോകുന്നത്. 500 കോടിയിലധികം നിക്ഷേപമുള്ള എസ്.ഡബ്‌ള്യു.എഫ്.എസ്. ഇതിനുവേണ്ടി വെറും 3 കോടി രൂപമാത്രം ചിലവാക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് അസോസിയേഷന്‍ ആരോപിച്ചു. മുംബൈയിലുള്ള മലയാളി മര്‍ച്ചന്റ്‌സ് നേവി അസോസിയേഷന്‍ എ.കെ.എസ്.എ.യുമായി ലയിപ്പിക്കാമെന്ന കരാര്‍ ലംഘനം അതീവഗൗരവമേറിയതാണ്. ഇതിന്റെ സാമ്പത്തിക തിരിമറി സര്‍ക്കാര്‍ അന്വേഷിക്കണം. എന്‍.യു.എസ്.ഐ. എന്ന മുംബൈ യൂണിയന്‍ കോട്ടിക്കുളം ക്ലബ്ബുമായി കൂടിച്ചേര്‍ന്ന് കൈകൊള്ളുന്ന തീരുമാനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഇന്നലെ ഉപ്പളയില്‍ നടന്ന സീമെന്‍സ്മാരുടെ സമ്മേളനത്തില്‍ പ്രക്ഷോഭത്തിന് തീരുമാനമെടുത്തു. രാജ്യത്തുടനീളം എല്ലാ തുറമുഖനഗരങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്ന് രാവിലെ മുതല്‍ ഗോവയില്‍ സീമെന്‍സ്മാര്‍ ധര്‍ണ്ണയിലാണ്.Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി