updated on:2018-07-14 01:21 PM
മെഡിക്കല്‍ കോളേജ്: എന്‍.എ. നെല്ലിക്കുന്ന് നിയമസഭയില്‍ വിഷയം ഉന്നയിച്ചത് നിരവധി തവണ

www.utharadesam.com 2018-07-14 01:21 PM,
കാസര്‍കോട്: ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങിയപ്പോള്‍ സ്ഥലം എം.എല്‍.എ എന്ന നിലയില്‍ എന്‍.എ നെല്ലിക്കുന്ന് നിയമസഭയില്‍ നടത്തിയ പോരാട്ടം ചെറുതല്ല. ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണ കരാറിന് അനുമതി വാങ്ങുന്നതിന് വേണ്ടി നിരവധി തവണയാണ് അദ്ദേഹം നിയമസഭയില്‍ വിഷയം ഉന്നയിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആരംഭിക്കുകയും എന്നാല്‍ പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്തപ്പോള്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നത് എം.എല്‍.എ എന്ന നിലയില്‍ എന്‍.എ നെല്ലിക്കുന്നിനാണ്. നിയമസഭക്കകത്ത് വിഷയം നിരന്തരം ഉന്നയിക്കുക മാത്രമല്ല ആക്ഷന്‍ കമ്മിറ്റിയും വിവിധ സംഘടനകളും നടത്തിയ സമര പോരാട്ടങ്ങളുടെ മുന്‍നിരയിലും അദ്ദേഹം ഉറച്ചുനിന്നു.
ഉദ്യോഗസ്ഥ ലോബിയുടെ അമാന്തം പദ്ധതി വൈകാന്‍ കാരണമായെന്ന് എം.എല്‍.എ പറഞ്ഞു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ പദ്ധതിയോട് വളരെ സഹകരിച്ച് പ്രവര്‍ത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് വേഗത പകരുന്നതിന് ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസിന്റെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. നിര്‍മ്മാണത്തിന് നേരത്തെ ഇ-ടെണ്ടര്‍ ക്ഷണിച്ചിരുന്നുവെങ്കിലും ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ ഫയല്‍ നീക്കിയിരുന്നില്ല. താന്‍ ഇടപെട്ടാണ് ഫയല്‍ എത്തിച്ചതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കേരളത്തിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാസര്‍കോട്, മഞ്ചേരി, ഇടുക്കി, കോന്നി, ഹരിപ്പാട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാനാണ് 2012ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി