updated on:2018-07-15 06:27 PM
അവഗണനയുടെ മഴനനഞ്ഞ് മുളിയാര്‍ വില്ലേജ് ഓഫീസ്

www.utharadesam.com 2018-07-15 06:27 PM,
ബോവിക്കാനം: മഴപെയ്താല്‍ ചോര്‍ന്നൊലിച്ച് അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുകയാണ് മുളിയാര്‍ വില്ലേജ് ഓഫീസ്. സ്ലാബിന് മുകളില്‍ വിള്ളല്‍ വീണതിനാല്‍ മഴവെള്ളം മുഴുവന്‍ ഓഫീസിനുള്ളിലേക്ക് ഒഴുകിയിറങ്ങുകയാണ്.
കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ചോര്‍ച്ചയില്ലാത്ത ഭാഗങ്ങള്‍ കുറവാണ്.
വില്ലേജ് ഓഫീസില്‍ വരുന്ന അപേക്ഷകളും വിലപ്പെട്ട റിക്കാര്‍ഡുകളും സൂക്ഷിക്കാന്‍ അലമാരകളോ മറ്റു സൗകര്യങ്ങളോ ഇവിടെയില്ല. സ്റ്റോര്‍ മുറിയിലെ സിമന്റ് തട്ടുകളിലും മറ്റുമായി ഇതെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. ഓഫീസിന്റെ ചുമരുകള്‍ക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങി വിലപ്പെട്ട റിക്കാര്‍ഡുകള്‍ നശിച്ചുപോകുന്ന അവസ്ഥയാണ്.
ഇവിടെയുള്ള ജീവനക്കാര്‍ക്കും വില്ലേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനും മറ്റ് പല സേവനങ്ങള്‍ക്കുമായെത്തുന്ന ജനങ്ങള്‍ക്കും പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യമില്ല.
കമ്പ്യൂട്ടര്‍വല്‍ക്കരണം എല്ലാ സര്‍ക്കാര്‍ ഓഫീസിലും വന്നതുപോലെ ഇവിടെയും ഉണ്ടെങ്കിലും വൈദ്യുതി നിലച്ചാല്‍ മറ്റു ബദല്‍ സംവിധാനം ഇല്ലാത്തതിനാല്‍ ഇവിടത്തെ കമ്പ്യൂട്ടര്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഓഫീസില്‍ എത്തുന്നവര്‍ പരാതിപ്പെടുന്നു. ഇതുകാരണം വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നു.
സ്‌കൂള്‍ തുറന്നതോടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിനും മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. ഇവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലുമില്ല.
ഇവിടത്തെ ജീവനക്കാര്‍ക്ക് സ്വസ്ഥമായി ഇരുന്ന് ജോലി ചെയ്യുവാനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന പരാതി വര്‍ഷങ്ങള്‍ക്കു മുമ്പ് ഉയര്‍ന്നതാണ്.
സ്ഥിരമായി വില്ലേജ് ഓഫീസര്‍ ഇവിടെ ജോലിക്ക് നില്‍ക്കാറില്ല. വില്ലേജ് ഓഫീസറായി ഇവിടെ എത്തുന്ന ഉദ്യോഗസ്ഥന്‍ ആറുമാസത്തിനകം മറ്റേതെങ്കിലും വില്ലേജിലേക്ക് സ്ഥലം മാറ്റം വാങ്ങി പോവുകയാണ് പതിവ്.
ഇതുമൂലം സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ക്ക് ലഭിക്കാന്‍ കാലതാമസം വരുന്നതായി പരാതിയുണ്ട്.
വില്ലേജ് ഓഫീസിലെ ജനലുകള്‍ പലതും പൊട്ടിയ നിലയിലാണ് കെട്ടിടത്തിന് ചുറ്റുമതില്‍ പോലും ഇല്ല. യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അതിനുപുറമെ ചെര്‍ക്കള - ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ നിന്നും വില്ലേജ് ഓഫീസിലേക്കുള്ള റോഡിലൂടെ മഴവെള്ളമൊഴുകി വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇതുവഴി നടന്നുപോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.Recent News
  ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ നാസയിലേക്ക് ക്ഷണം; നാടിന്റെ യശസ് വാനോളമുയര്‍ത്തി ഖലീല്‍

  എം.ജി. റോഡില്‍ അപകടഭീഷണിയുയര്‍ത്തി പഴയ കെട്ടിടങ്ങള്‍; ആശങ്കയോടെ വ്യാപാരികളും യാത്രക്കാരും

  ദുരിതങ്ങള്‍ ഒഴിയുന്നില്ല; രോഗശയ്യയിലായ മുഹമ്മദിന് വേണ്ടത് ഇനി ഉദാരമതികളുടെ സഹായം

  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍