updated on:2018-07-21 06:59 PM
അധികാരികള്‍ കനിയുന്നില്ല; ജപ്പാന്‍ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് വഴിയില്ലാതെ മാതാപിതാക്കള്‍

www.utharadesam.com 2018-07-21 06:59 PM,
കാഞ്ഞങ്ങാട്: ജപ്പാന്‍ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് വഴിയില്ലാതെ മാതാപിതാക്കള്‍ കണ്ണീരില്‍. മടിക്കൈ അടുക്കത്ത്പറമ്പിലെ വി. കുമാരനും (74) ഭാര്യ ലക്ഷ്മിയുമാണ് (64) 10 വര്‍ഷമായി ജയില്‍ കഴിയുന്ന മകന്റെ മോചനത്തിന് വഴിയില്ലാതെ വിഷമിക്കുന്നത്. ഇവരുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയവനായ മഹേന്ദ്രനാണ്(40) സുഹൃത്തുക്കളുടെ ചതിയില്‍പ്പെട്ട് ജപ്പാന്‍ തലസ്ഥാന നഗരിയായ ടോക്കിയോ ജയിലില്‍ കഴിയുന്നത്. കേന്ദ്രഭരണാധികാരികള്‍ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും മകന്റെ മോചനത്തിന് വഴിതെളിയാത്തതോടെ കുടുംബം കൂടുതല്‍ ദുരിതത്തിലാവുകയും ചെയ്തു. അടുക്കത്ത്പറമ്പിലെ കുമാരന്റെയും ലക്ഷ്മിയുടെയും മൂന്ന് ആണ്‍മക്കളില്‍ ഏറ്റവും ഇളയവനായ മഹേന്ദ്ര കുമാര്‍ 1999ലാണ് ജോലിക്കായി ജപ്പാനിലെത്തിയത്. നിര്‍ധന കുടുംബത്തെ കരകയറ്റാനായി പതിനെട്ടാം വയസിലാണ് മഹേന്ദ്രന്‍ സുഹൃത്തിന്റെ സഹായത്തോടെ ജപ്പാനില്‍ ജോലിക്കെത്തിയത്. തുടക്കത്തില്‍ ഒരു കമ്പനിയില്‍ ജോലിക്ക് കയറി. ഒമ്പതുവര്‍ഷം കമ്പനിയില്‍ ജോലി ചെയ്ത മഹേന്ദ്രന്‍ പിന്നീട് ജപ്പാനില്‍ സ്വന്തമായൊരു ഹോട്ടല്‍ ബിസിനസ് ആരംഭിച്ചു. ഇതിനായി ലക്ഷ്മിയുടെ പേരിലുള്ള 30 സെന്റ് സ്ഥലവും വീടും ബാങ്കില്‍ പണയപ്പെടുത്തി 15 ലക്ഷം രൂപയും മഹേന്ദ്രന് നല്‍കിയിരുന്നു. വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് മഹേന്ദ്രന്‍ ജപ്പാനില്‍ തുടങ്ങിയ ഹോട്ടലിന്റെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നാട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് സഹോദരങ്ങളെയും അവിടേക്ക് കൊണ്ടുപോയി. ഇതിനിടയിലാണ് മഹേന്ദ്രന്റെ ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവമുണ്ടായത്. ഹോട്ടലിലേക്ക് താല്‍ക്കാലിക വിസയില്‍ എത്തിയ തിരുവനന്തപുരം സ്വദേശികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടതായിരുന്നു മഹേന്ദ്രന്‍. ജാപ്പനീസ് ഭാഷ നന്നായി അറിയാവുന്ന മഹേന്ദ്രനെ അടുത്ത സുഹൃത്തുക്കള്‍ വിളിച്ചു വരുത്തിയതായിരുന്നു. തര്‍ക്കം ഒടുവില്‍ കത്തിക്കുത്തിലെത്തുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസെത്തുമ്പോഴേക്കും പ്രശ്‌നമുണ്ടാക്കിയവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. തെറ്റ് ചെയ്യാത്തതിനാല്‍ മഹേന്ദ്രന്‍ സ്ഥലത്ത് നിന്നും മാറിയില്ല. എന്നാല്‍ പോലീസിന് പിടികൊടുക്കാതെ പ്രശ്‌നമുണ്ടാക്കിയവര്‍ നാട്ടിലേക്ക് മുങ്ങിയതോടെ മഹേന്ദ്രനെ മുഖ്യപ്രതിയാക്കി പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവത്രെ. നാല് പേരെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ മഹേന്ദ്രനെ കോടതി പന്ത്രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2009 നവംബര്‍ പതിനേഴിനാണ് ഒരു കുടുബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന യുവാവിന്റെ ജീവിതം തകര്‍ത്ത കോടതി വിധിയുണ്ടായത്.
മഹേന്ദ്രനെ രക്ഷിക്കാന്‍ അവിടെയുണ്ടായിരുന്ന രണ്ട് സഹോദരങ്ങളും മറ്റ് സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അനുജനെ രക്ഷിക്കാന്‍ സഹോദരങ്ങള്‍ ഹോട്ടല്‍ പണയപ്പെടുത്തിയും മറ്റും പണം കണ്ടെത്തി. ഇതിനിടയില്‍ നിലവിലെ ജോലി സഹോദരങ്ങള്‍ക്കും ജോലി നഷ്ടമായി. ഇവര്‍ക്ക് നാട്ടിലേക്കുതിരികെ പോകേണ്ടി വന്നു.Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി