updated on:2018-07-25 08:34 PM
മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ കെ.എസ്.ടി.പിറോഡ് നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകുമെന്നറിയാതെ അധികൃതര്‍; അനധികൃതപാര്‍ക്കിംഗ് ജോലിക്ക് തടസമാകുന്നു

www.utharadesam.com 2018-07-25 08:34 PM,
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ്പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശം നടപ്പിലാകുന്നതിന് തടസങ്ങളേറെ. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പ് അസ്ഥാനത്താകുകയാണ്. ആഗസ്ത് ഒന്നിനകം കെ.എസ്.ടി.പി റോഡില്‍ ടി.ബി റോഡ് ജംഗ്ഷന്‍ മുതല്‍ മന്‍സൂര്‍ ആസ്പത്രി വരെ പണി പൂര്‍ത്തിയാക്കുമെന്നാണ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നത്. ഈ രണ്ടര കിലോമീറ്റര്‍ റോഡു പണിയില്‍ ഇന്റര്‍ലോക്ക്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, ഫുട്പാത്ത്, ബസ് ഷെല്‍ട്ടര്‍, സിഗ്‌നല്‍ സംവിധാനങ്ങള്‍ എന്നിവയുടെ ജോലിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
ഇഖ്ബാല്‍ ജംഗ്ഷന്‍ മുതല്‍ ട്രാഫിക് സര്‍ക്കിള്‍ വരെയുള്ള വലതുഭാഗത്ത് ഇന്റര്‍ലോക്കിംഗ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
ആകെയുള്ള 52 ഡബിള്‍ഹാം സോളാര്‍ ലൈറ്റുകളില്‍ ഇനി 27 എണ്ണമാണ് സ്ഥാപിക്കാനുള്ളത്. നഗരത്തില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന ജോലിയും ഇതിനിടയില്‍ നടത്തണം. ആഗസ്ത് ഒന്നിനകം കെ.എസ്.ടി.പി റോഡുമായി ബന്ധപ്പെട്ട എല്ലാജോലികളും പൂര്‍ത്തീകരിക്കണമെന്നാണ് റവന്യൂ മന്ത്രി കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയായിരുന്നു ഇങ്ങനെയൊരു നിര്‍ദേശം. എന്നാല്‍ ഇനിയും ജോലികള്‍ നീണ്ടുപോകുന്ന സാഹചര്യമാണുള്ളത്.
റോഡിലെ അനധികൃത പാര്‍ക്കിംഗുകള്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.
അതിരാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തി ചെയ്യേണ്ട ജോലികള്‍ മാര്‍ക്ക് ചെയ്യുമെങ്കിലും ജോലിക്കാരെത്തുമ്പോഴേക്കും മാര്‍ക്ക് ചെയ്ത സ്ഥലങ്ങളിലൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഉടമസ്ഥര്‍ തിരിച്ചുപോവുകയാണ് ചെയ്യുന്നത്. പലരും റോഡില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്ത് ദൂരസ്ഥലങ്ങളിലേക്ക് പോവുകയും ഏറെ വൈകി തിരിച്ചുവരികയും ചെയ്യുന്നു. ഈ സമയമത്രയും വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ റോഡുപണി തുടരുന്നതിന് തടസം സംഭവിക്കുന്നു. വാഹനങ്ങള്‍ കൂട്ടമായി നിര്‍ത്തിയിടുന്നതിനാല്‍ ജെ.സി.ബി ഉള്‍പ്പെടെ റോഡ് നിര്‍മ്മാണത്തിനുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു. ഇക്കാര്യത്തില്‍ നഗരസഭയും പൊലീസും നടപടി കൈക്കൊള്ളാതെ മാറിനില്‍ക്കുന്നതായി ആക്ഷേപമുണ്ട്.
2015ലാണ് കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം തുടങ്ങിയത്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പണിതീരാത്തതിനുപിന്നില്‍ ബന്ധപ്പെട്ടവരുടെ അലംഭാവമാണെന്നാണ് വിമര്‍ശനം.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു