updated on:2018-07-28 05:41 PM
എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ പി.എച്ച്.സിക്ക് പറയാനുള്ളത് അവഗണനയുടെ കഥ

www.utharadesam.com 2018-07-28 05:41 PM,
പെര്‍ള: ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറോ മറ്റു ജീവനക്കാരോ ഇല്ലാത്തത് രോഗികളെ വലക്കുന്നു. കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ എണ്‍മകജെ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെത്തുന്ന വാണിനഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അവസ്ഥ ഇതാണ്. ഇത് രോഗികള്‍ക്ക് ഏറെ ദുരിതമായിമാറുന്നു. അന്യ ജില്ലക്കാരനായ ഒരു ഡോക്ടറുണ്ടെങ്കിലും ആസ്പത്രിയില്‍ എത്തുന്നതാകട്ടെ ആഴ്ചയില്‍ രണ്ടോ, മൂന്നോ ദിവസം മാത്രമാണ്. ചില സമയങ്ങളില്‍ ആഴ്ചകളോളം അവധിയിലായിരിക്കും. അല്ലെങ്കില്‍ വരുന്ന ദിവസങ്ങളില്‍ ഹാജര്‍ രേഖപ്പെടുത്തുകയാണ് പതിവ് ശൈലിയെന്ന് ആസ്പത്രിയില്‍ എത്തുന്ന രോഗികള്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളായ സ്വര്‍ഗ, പഡ്രെ, വാണിനഗര്‍ പ്രദേശങ്ങളിലുള്ള ദുരിതബാധിതര്‍ക്കും പ്രദേശത്തുള്ള മറ്റു രോഗികള്‍ക്കും ഏക ആശ്രയമാണ് ഈ ആരോഗ്യകേന്ദ്രം. ഫാര്‍മസിസ്റ്റ്, ക്ലാര്‍ക്ക്, അറ്റന്‍ഡര്‍, സ്വീപ്പര്‍ തസ്തികയിലേക്ക് ജീവനക്കാര്‍ ഉണ്ടെങ്കിലും ഇവരും ആസ്പത്രിയില്‍ എത്തുന്നത് വല്ലപ്പോള്‍ മാത്രം. കുംബഡാജെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സിനും ബെള്ളൂര്‍ പി.എച്ച്.സിയിലെ അറ്റന്‍ഡര്‍ എന്നിവര്‍ക്കാണ് വാണിനഗര്‍ പി.എച്ച്.സിയില്‍ അധിക ചുമതല നല്‍കിയിട്ടുള്ളത്. കുംബഡാജെയില്‍ നിന്നും ബെള്ളൂരില്‍ നിന്നും ഇവിടെ എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം. അതുകൊണ്ടുതന്നെ ഇവരും ആസ്പത്രിയില്‍ എത്തുന്നത് ചുരുക്കം ചില ദിവസങ്ങളില്‍ മാത്രം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ദൈനംദിനം നൂറുകണക്കിന് രോഗികളാണ് ചികിത്സതേടി ഇവിടെയെത്തുന്നത്. ഡോക്ടറും ജീവനക്കാരുമില്ലാത്തത് മൂലം നിരാശയോടെ രോഗികള്‍ മടങ്ങുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇവിടെയെത്തുന്ന രോഗികള്‍ ഒന്നുകില്‍ സ്വകാര്യ ക്ലിനിക്കുകളെയോ അല്ലെങ്കില്‍ കിലോ മീറ്ററുകള്‍ താണ്ടി പെര്‍ളയിലെ ആരോഗ്യ കേന്ദ്രത്തെയോ ആണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മറ്റ് ആസ്പത്രികളില്‍ എത്തിക്കണമെങ്കില്‍ സാമ്പത്തിക ബാധ്യതയേറെയാണ്. സ്ഥിരം ഡോക്ടറേയും മറ്റു ജീവനക്കാരേയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിയും വാര്‍ഡ് അംഗവും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപാടിയൊന്നുമില്ല.Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം