updated on:2018-07-31 06:21 PM
ജപ്പാനിലെ ജയിലില്‍ കഴിയുന്ന മകനെയോര്‍ത്ത് മനസ്സ് നീറിയ കുമാരേട്ടന്‍ മരണത്തിന് കീഴടങ്ങി

www.utharadesam.com 2018-07-31 06:21 PM,
കാഞ്ഞങ്ങാട്: ചെയ്യാത്ത കുറ്റത്തിന് ജപ്പാനിലെ ടോക്കിയോ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മകനെ ഓര്‍ത്ത് കരയാന്‍ ലക്ഷ്മി അമ്മയ്‌ക്കൊപ്പം ഇനി കുമാരേട്ടനില്ല. മകനെയോര്‍ത്ത് മനസ് നീറി തളര്‍ന്നു പോയ കുമാരേട്ടന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. നീലേശ്വരം അടുക്കത്ത് പറമ്പിലെ വി.കുമാരേട്ടന്‍ (74) കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
ജപ്പാന്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഇളയമകന്‍ മഹേന്ദ്രന്‍ തിരിച്ചു വരുന്നതും കാത്ത് വീടിന്റെ ഉമ്മറത്ത് ഭാര്യ ലക്ഷ്മിക്കൊപ്പം കഴിഞ്ഞ പത്ത് വര്‍ഷമായി കണ്ണീരുമായി കാത്തിരിക്കുകയായിരുന്നു ഈ പിതാവ്. ജപ്പാന്‍ ജയിലില്‍ കഴിയുന്ന ഇളയ മകനെ കണ്ണടയും മുമ്പ് കാണുന്നതിനായി ഉള്ളതെല്ലാം വിറ്റുപെറുക്കി നടത്തിയ ശ്രമവും പരാജയപ്പെട്ട് വീട്ടില്‍ നിരാശനായി കിടപ്പിലായ കുമാരന്‍ ആഗ്രഹം സാധിക്കാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു. പ്രയാധിക്യത്താലും കടുത്ത മാനസിക വിഷമത്താലും തളര്‍ന്നു പോയ കുമാരേട്ടന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മരിക്കുന്നതിന് മുമ്പ് മകന്‍ മഹേന്ദ്രനെ കാണണമെന്നത്. ഈ കാത്തിരിപ്പിന് രോഗിയായ ഭാര്യ ലക്ഷ്മിയും കൂട്ടുണ്ടായിരുന്നു. കുമാരേട്ടന്റെയും ലക്ഷ്മിയമ്മയുടെയും മൂന്ന് ആണ്‍മക്കളില്‍ ഇളയവനാണ് മഹേന്ദ്രന്‍. മഹേന്ദ്രന്‍ നടത്തിയിരുന്ന ഹോട്ടലിലേക്ക് താല്‍ക്കാലിക വിസയില്‍ എത്തിയ തിരുവനന്തപുരം സ്വദേശികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ജയിലിലായത്.Recent News
  ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ നാസയിലേക്ക് ക്ഷണം; നാടിന്റെ യശസ് വാനോളമുയര്‍ത്തി ഖലീല്‍

  എം.ജി. റോഡില്‍ അപകടഭീഷണിയുയര്‍ത്തി പഴയ കെട്ടിടങ്ങള്‍; ആശങ്കയോടെ വ്യാപാരികളും യാത്രക്കാരും

  ദുരിതങ്ങള്‍ ഒഴിയുന്നില്ല; രോഗശയ്യയിലായ മുഹമ്മദിന് വേണ്ടത് ഇനി ഉദാരമതികളുടെ സഹായം

  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍