updated on:2018-08-01 06:38 PM
ജന്മനാ മലദ്വാരമില്ല; ദുരിതം പേറി നാലു വയസുകാരി

www.utharadesam.com 2018-08-01 06:38 PM,
കാഞ്ഞങ്ങാട്: ജന്മനാ മലദ്വാരമില്ലാത്ത നാല് വയസുകാരി ദുരിതം പേറുകയാണ്. ചോയ്യങ്കോട് താമസിക്കുന്ന പ്രദീപ് - ബീന ദമ്പതികളുടെ മകള്‍ ദിയ മോള്‍ ആണ് ദുരിതമനുഭവിക്കുന്നത്. വേദന കൊണ്ട് പുളയുന്ന ദിയ കാരുണ്യമതികളുടെ സഹായം തേടുകയാണ്. ഒരു ശസ്ത്രക്രിയ നടത്തി വയറില്‍ ചെറിയൊരു ദ്വാര മുണ്ടാക്കി അതില്‍ കൂടിയാണ് ഇപ്പോള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത്. വിദഗ്ദ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ മൂന്ന് ഓപ്പറേഷന്‍ വേണ്ടി വരുമെന്നാണ് അറിയിച്ചത്. അമൃത ഹോസ്പിറ്റലില്‍ ആണ് കുട്ടിയെ ശസ്ത്രക്രിയ ചെയ്യാന്‍ വേണ്ടി തീരുമാനിച്ചിട്ടുള്ളത്. ഭാരിച്ച ചെലവ് വരുന്ന ഈ ഓപ്പറേഷനുകള്‍ക്കുള്ള തുക കണ്ടെത്തുക എന്നത് തികച്ചും നിര്‍ധനരായ കുടുംബത്തിന് ഒരിക്കലും താങ്ങാന്‍ പറ്റില്ല. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍ പ്രദീപിന് മറ്റു വരുമാന മാര്‍ഗ്ഗമൊന്നുമില്ല. സ്വന്തമായി വീട് പോലുമില്ലാത്ത ഈ കുടുംബം അടുത്ത കാലത്താണ് ചെറുപുഴ യിലെ ചപ്പാരിപ്പടവില്‍ നിന്ന് ചോയ്യങ്കോട്ടേക്ക് താമസം വന്നത്. കുട്ടിയുടെ അമ്മയും രക്ത സംബന്ധമായ രോഗത്താല്‍ ദുരിതം അനുഭവിക്കുകയാണ്. രണ്ട് പേരുടെയും ചികിത്സ നടത്താന്‍ കഴിയാതെ വിഷമിക്കുന്ന ഈ കുടുംബത്തിന്റെ നിസ്സഹായവസ്ഥ സമൂഹമാധ്യമങ്ങളും പഞ്ചായത്തും ശ്രദ്ധയില്‍ പെടുത്തി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല ചെയര്‍പേഴ്‌സണായും സി.വി ഗോപകുമാര്‍ കണ്‍വീനറായും കെ.പി നാരായണന്‍ രക്ഷാധികാരിയായും കാലിച്ചാമരം വിജയാ ബാങ്കില്‍ ചെയര്‍മാന്റെയും കണ്‍വീനറുടെയും കുട്ടിയുടെ അച്ഛന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍ 9496049672. അഇ ചീ 2064010 11002758, കഎടഇ ഢകഖആ 000 2064, വിജയാ ബാങ്ക് കാലിച്ചാമരം.Recent News
  ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ നാസയിലേക്ക് ക്ഷണം; നാടിന്റെ യശസ് വാനോളമുയര്‍ത്തി ഖലീല്‍

  എം.ജി. റോഡില്‍ അപകടഭീഷണിയുയര്‍ത്തി പഴയ കെട്ടിടങ്ങള്‍; ആശങ്കയോടെ വ്യാപാരികളും യാത്രക്കാരും

  ദുരിതങ്ങള്‍ ഒഴിയുന്നില്ല; രോഗശയ്യയിലായ മുഹമ്മദിന് വേണ്ടത് ഇനി ഉദാരമതികളുടെ സഹായം

  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍