updated on:2018-08-04 07:06 PM
കാരുണ്യം തേടി രോഗിയായ റിയാനയും കുടുംബവും

www.utharadesam.com 2018-08-04 07:06 PM,
കാസര്‍കോട്: രോഗിയായ റിയാനയും കുടുംബവും ഉദാരമതികളുടെ കാരുണ്യം തേടുന്നു. എടനീര്‍ സ്വദേശിനിയും മൊഗ്രാല്‍ ജി.എച്ച്.എസ്.എസിന് സമീപം ജെമ്മി ക്വാര്‍ട്ടേഴ്‌സിസില്‍ താമസക്കാരിയുമായ പരേതനായ മുഹമ്മദ് ബാവയുടെ ഭാര്യ റിയാന(38)യാണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. രക്താര്‍ബുദ ബാധിതയായ റിയാന ഇപ്പോള്‍ ബംഗളൂരുവിലാണ്് ചികില്‍സ നടത്തുന്നത്. ഭര്‍ത്താവ് നേരത്തെ അസുഖബാധിതനായി മരിച്ചതോടെയാണ് ഇവരും മക്കളും അനാഥരായത്. ദിവസേന മരുന്നിന് മാത്രമായി വലിയ തുക വേണം. നിത്യ ചെലവിനും ക്വാര്‍ട്ടേഴ്‌സ് വാടകയ്ക്കുമായി ഈ കുടുംബം ഏറെ പ്രയാസപ്പെടുന്നു. റിയാനയുടെയും ഭര്‍ത്താവിന്റെയും കുടുംബത്തിനും സാമ്പത്തിക ശേഷി ഇല്ല. റിയാനയ്ക്ക് രണ്ട് പെണ്‍മക്കളാണ്. ചിലരുടെ സഹായം കൊണ്ടാണ് അവരെ വിവാഹം ചെയ്ത് അയച്ചത്. ചികിത്സയ്ക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാനും കഴിയാതെ ദുരിതം അനുഭവിക്കുന്ന റിയാന കാരുണ വാറ്റത്ത ഹൃദയങ്ങള്‍ സഹായിക്കാന്‍ വരുമെന്ന പ്രതീക്ഷയിലാണ്. മൊബൈല്‍ നമ്പര്‍: 8129878159.



Recent News
  പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു

  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം