updated on:2018-08-04 08:18 PM
ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച് വര്‍ഷങ്ങളായി; കനിവ് തേടി കുടുംബം

www.utharadesam.com 2018-08-04 08:18 PM,
അഡൂര്‍: ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായത്തിന് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ് ഒരു നിര്‍ധന കുടുംബം. ദേലംപാടി പഞ്ചായത്തിലെ പാണ്ടി വയലിലെ ഗോപാല കൃഷ്ണനും ഭാര്യ ശ്യാമളയും രണ്ടു കുട്ടികളുമാണ് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതരുടെ കനിവിന് കാത്തിരിക്കുന്നത്. ഗോപാല കൃഷ്ണന്‍ അസുഖം മൂലം ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം സാമ്പത്തികമായി വളരെ പ്രയാസമുള്ളവരാണ്.
ഭവന നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പത്ത് സെന്റ് സ്ഥലവും സ്വന്തം റേഷന്‍ കാര്‍ഡും അസ്പറ്റോസ് ഷീറ്റ് പാകിയതും ഏത് സമയവും നിലംപൊത്താവുന്ന തരത്തിലുള്ള ചെറിയ ഷെഡ്ഡില്‍ താമസിക്കുന്ന കുടുംബത്തിന് അര്‍ഹതയുണ്ടെങ്കിലും താമസിക്കുന്ന ഷെഡ്ഡിന്റെ ചുമര്‍ ചെങ്കല്ല് കൊണ്ട് പണിതതാണെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ അപേക്ഷ തള്ളി കളയുകയാണുണ്ടായതെന്നാണ് ഗോപാല കൃഷ്ണന്റെ പരാതി.
കൂലി വേല ചെയ്ത് ജീവിതം നയിക്കുന്ന കുടുംബത്തിലെ അത്താണിയായിരുന്ന ഗോപാല കൃഷ്ണന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്ത് വീണു നടുവിന് ക്ഷതമെറ്റതിനാല്‍ കഠിനമായ അധ്വാനംചെയ്യാനാകത്തെ കുടുംബം തീര്‍ത്തും ദുരിതകയത്തിലാണ്. വരും നാളുകളില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തം മുന്നില്‍ കണ്ടുകൊണ്ട് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അനുകൂല്യങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്. അതേ സമയം ദേലംപാടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിക ജാതി -വര്‍ഗ്ഗ വിഭാഗങ്ങള്‍ വസിക്കുന്ന പഞ്ചായത്ത് ആയത്‌കൊണ്ടു തന്നെ ലൈഫ് ഭവന പദ്ധതിയില്‍ പെടുത്തി ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ കഴിയാതെ വരുന്നവര്‍ക്ക് പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പെടുത്തി ധന സഹായം നല്‍കാറാണ് പതിവ്.
എന്നാല്‍ ജനറല്‍ വിഭാഗത്തില്‍ ഭവന നിര്‍മ്മാണത്തിനുള്ള ഫണ്ട് കുറവായതാണ് അര്‍ഹതയുണ്ടായിട്ടും ചിലര്‍ക്ക് നധസഹായം നല്‍കാന്‍ കാല താമസം വരുന്നതെന്ന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനിഷ് പറഞ്ഞു. അതേ സമയം എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്ന് പറയുമ്പോഴും വാര്‍ഡില്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വികലാംഗയും വിധവയുമായ ഗിരിജക്കും പട്ടിക വര്‍ഗ്ഗ മറാഠി വിഭാഗത്തില്‍പെട്ട സീതക്കും ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം അനുവദിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെന്ന് പരാതിയുണ്ട്.
മാത്രവുമല്ല പഞ്ചായത്ത് ഭരണ സമിതിയെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാരെ തിരഞ്ഞ് പിടിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയും മറ്റുള്ളവരെ തഴയുന്നതായും ആരോണമുണ്ട്.Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി