updated on:2018-08-06 06:39 PM
ഗതാഗതനിയന്ത്രണമില്ല; ബദിയടുക്ക ടൗണില്‍ അപകടം പതിയിരിക്കുന്നു

www.utharadesam.com 2018-08-06 06:39 PM,
ബദിയടുക്ക: നഗരത്തില്‍ ട്രാഫിക് പൊലീസ് സംവിധാനം പേരിന് മാത്രം. മഴക്കാലമായതോടെ ബദിയടുക്ക ടൗണില്‍ ഗതാഗതം നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവും ഇല്ലാത്തസ്ഥിതിയാണ്. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന സമയമായ രാവിലെ ഒമ്പത് മുതല്‍ പത്തുവരെയും വൈകിട്ട് നാല് മുതല്‍ അഞ്ചുമണിവരെ പോലും ഗതാഗതം നിയന്ത്രിക്കാന്‍ ഒരു പൊലീസുകാരനെ ഇവിടെ നിയമിച്ചിട്ടില്ല. നേരത്തെ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിര്‍ത്തിയിരുന്നു. ബദിയടുക്കയേക്കാള്‍ തിരക്ക് കുറഞ്ഞ നഗരത്തില്‍പോലും തിരക്കുള്ള സമയങ്ങളില്‍ പൊലീസിന് ഡ്യൂട്ടി നല്‍കാറുണ്ട്. എന്നാല്‍ പ്രത്യേക രീതിയിലുള്ള ബദിയടുക്ക ടൗണില്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് എത്താറുള്ളത്.
നഗരത്തില്‍ നിന്നും ഒരു വിളിപാട് അകലെയുള്ള സ്ഥലത്താണ് പൊലീസ് സ്റ്റേഷനെങ്കിലും ഗതാഗത ക്രമീകരണത്തിന് ഒരു പൊലീസുപോലും എത്താറില്ല. രണ്ട് വര്‍ഷം മുമ്പ് അന്ന് സ്റ്റേഷനില്‍ ചാര്‍ജ്ജ് വഹിച്ചിരുന്ന എസ്.ഐ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച് ഹോംഗാര്‍ഡിനെയും ഒരു പൊലീസിനേയും നിയമിച്ചിരുന്നു. എന്നാല്‍ അന്നത്തെ എസ്.ഐ. സ്ഥലം മാറി പോയതോടെ ഹോം ഗാര്‍ഡിന്റെ സേവനം നിര്‍ത്തിവെക്കുകയായിരുന്നു. ടൗണ്‍ ബസ്സ്റ്റാന്റും പഴയ ബീവറേജ് വില്‍പ്പനശാലയുടെ കെട്ടിടത്തിന് സമീപവും ബസ് സ്റ്റാന്റിന് മുന്‍വശമുള്ള ഒരു ജ്വല്ലറി കെട്ടിടത്തിന്റെ പിന്‍വശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് രാവിലെ മുതല്‍ രാത്രിവരെ മദ്യപന്മാരും വില്‍പ്പനക്കാരും വിലസുമ്പോള്‍ പൊലീസ് സ്റ്റേഷന് മൂക്കിന് താഴെയുള്ള സംഭവങ്ങള്‍ ശ്രദ്ധിക്കുന്നില്ല. മറ്റൊരു വശത്ത് മഡ്ക്ക കളിക്കാര്‍ കൂട്ടമായി തമ്പടിക്കുന്നതും അതിലുപരി പൂവാല ശല്യം മൂലവും ടൗണിലെത്തുന്ന യാത്രക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഏറെ പ്രയാസമാണ്. ഇതിനാല്‍ ബസ് സ്റ്റാന്റ് പരിസരത്തും മുകളിലെ ബസാറിലും പൊലീസിന്റെ സേവനം ആവശ്യമാണ്.Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി