updated on:2018-08-13 07:57 PM
മനം നിറക്കാന്‍ ബെള്ളച്ചാല്‍ വെള്ളച്ചാട്ടം

www.utharadesam.com 2018-08-13 07:57 PM,
ബദിയടുക്ക: ചെണ്ടെത്തടുക്ക മലനിരകള്‍ തഴുകി വരുന്ന വെള്ളച്ചാട്ടം മഴയാത്രികരുടെ മനം കവരുന്നു. സ്വര്‍ഗ്ഗ-വാണിനഗര്‍-കിന്നിംഗാര്‍ കുന്നിന്‍ ചെരിവുകളില്‍ നിന്നായി വരുന്ന മഴ വെള്ളമാണ് വെള്ളച്ചാട്ടമായി മാറുന്നത്. വീശിയടിക്കുന്ന തണുത്ത കാറ്റിനൊപ്പം താഴ്‌വരയിലേക്ക് പെയ്തിറങ്ങുന്ന മഴ കാണുമ്പോള്‍ സഞ്ചാരികളുടെ മനം കുളിര്‍ക്കും. തിരിച്ച് വരുമ്പോള്‍ ബെള്ളച്ചാല്‍ വെള്ളച്ചാട്ടവും കാണാം. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് 12 വര്‍ഷത്തില്‍ ഒരിക്കല്‍ കഴിച്ചു വരാറുള്ള സ്വയം ഭു ഗുഹ പ്രവേശനം നടത്തുന്ന ജാംബ്രി ഗുഹ സ്ഥിതി ചെയ്യുന്ന ചെണ്ടത്തടുക്കയില്‍ നിന്നാണ് വെള്ള ചാട്ടത്തിന്റെ ഉത്ഭവം. അമ്പത് മീറ്റര്‍ ഉയരത്തില്‍ നിന്ന് കരിങ്കല്‍ പാറകളില്‍ തട്ടി പാല്‍ പദകളായി പതിക്കുന്ന കാഴ്ച കാണാം. മഴയുടെ നാളുകളില്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ കാഴ്ചക്കാരായി ഇവിടെ എത്തുന്നത്. സ്‌കൂള്‍ കുട്ടികളുടെ പ്രകൃതി യാത്രക്കും പ്രസിദ്ധമാണ് ഈ പ്രദേശം. കുന്നിന്‍ മുകളിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കല്‍ക്ക പ്രദേശത്തുള്ള കശുമാവിന്‍ തോട്ടത്തിലുള്ള തോടില്‍ നിന്നാണ് ജലം അമ്പത് മീറ്ററോളം താഴേക്ക് പതിക്കുന്നത്. മുകളില്‍ വള്ളികള്‍ നിറഞ്ഞ കാട് ആയതിനാല്‍ ചെടികളില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്നതായും തോന്നും. കവുങ്ങ്, തെങ്ങ് തോപ്പിന് നടുവില്‍ നിന്നുള്ള വെള്ളച്ചാട്ട കാഴ്ചകളും അതി മനോഹരമാണ്. മുള്ളേരിയ വഴി ബെള്ളൂര്‍ പഞ്ചായത്തിലെ നെട്ടണിഗെ വഴിയും എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ്ഗ-വാണിനഗര്‍ വഴിയും ബെള്ളച്ചാല്‍ വെള്ളച്ചാട്ടത്തിലെത്താം. അതിര്‍ത്തി വനനിരകള്‍ തൊട്ട് മുള്ളേരിയ, എന്‍മകജെ, കുംബഡാജെ വരെയുള്ള വശ്യതയാര്‍ന്ന ദൃശ്യങ്ങള്‍ ഇവിടെ നിന്നും കാണാം. മഴയും കാറ്റും ആസ്വദിക്കാന്‍ വഴി യാത്രക്കാരെ മാടി വിളിക്കുകയാണ് ഇക്കോ ടുറിസത്തിന് സാധ്യതകളുമായി ബെള്ളച്ചാല്‍ വെള്ളച്ചാട്ടം. എല്ലായിടത്തേക്കും നല്ല റോഡ് സൗകര്യം ഉണ്ടെങ്കിലും വാഹന സൗകര്യം കുറവാണ്. മഴയുടെ സൗന്ദര്യഭാവം ആസ്വദിക്കാന്‍ പറ്റിയ ഇവിടേക്ക് വഴി യാത്രക്കാരും നാട്ടുകാരുമാണ് കൂടുതല്‍ എത്തുന്നത്. പുറംലോകത്ത് അത്ര പ്രസക്തി അല്ലാത്ത മൂന്നിടത്തും ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാതെ കിടക്കുന്നു. പ്രകൃതിയെ നോവിക്കാതെ ചെറിയ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ തന്നെ സഞ്ചാരികള്‍ക്ക് പ്രിയ ഇടമായി തീരും.Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി