updated on:2018-08-27 06:04 PM
സ്ഥിരമായൊരു നടപ്പാലം വേണം; മിന്‍ചിനടുക്ക കാത്തിരിക്കുന്നു

www.utharadesam.com 2018-08-27 06:04 PM,
ബദിയടുക്ക: നാടും നഗരവും വികസിക്കുമ്പോള്‍ സ്ഥിരമായൊരു നടപ്പാലമെങ്കിലും വേണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവിടത്തെ ജനങ്ങള്‍ക്ക് കാലവര്‍ഷം തുടങ്ങിയാല്‍ ഏക ആശ്രയം കര്‍ഷകരുടെ കൂട്ടായ്മയില്‍ കമുക് തടികൊണ്ട് ഉണ്ടാക്കുന്ന നൂല്‍പാലമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും കമുക് പാലത്തിന് സമീപത്തെ കൂറ്റന്‍ മരം കടപുഴകി വീഴുകയും നൂല്‍പാലം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് അരികിലെ മണ്ണ് ഒലിച്ച് പോയതിനാലും അപകടം മുന്നില്‍ കണ്ട് ഭീതിയോടെയാണ് തദ്ദേശവാസികള്‍ അക്കരെ ഇക്കരെ നടന്ന് നീങ്ങുന്നത്. ബദിയടുക്ക പഞ്ചായത്തിലെ നാലും പതിമൂന്നും വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതും പെരഡാല വരദായിനി പുഴക്ക് കുറുകെ മിന്‍ച്ചിനടുക്കയില്‍ കമുകിന്‍ തടികൊണ്ട് തീര്‍ത്ത പാലമാണ് ഇപ്പോള്‍ അപകടാവസ്ഥയിലുള്ളത്. നാലാം വാര്‍ഡില്‍പെടുന്ന ബാഞ്ചത്തടുക്ക, കൊല്ലമ്പറ, കൈലങ്കജ, മിന്‍ചിനടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകരും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമടക്കം നീര്‍ച്ചാല്‍, കുമ്പള തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്നത് ഈ ഊടുവഴിയിലെ പാലത്തിലൂടെയാണ്. അല്ലാത്തപക്ഷം കിലോ മീറ്ററുകള്‍ ചുറ്റിസഞ്ചരിച്ച് ബദിയടുക്ക വഴി യാത്രതിരിക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പാലത്തിന് മുകളില്‍ നിന്ന് കാല്‍വഴുതിവീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു. അന്ന് മുതല്‍ സ്ഥിരമായൊരു കോണ്‍ക്രീറ്റ് പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നാളിതുവരെ ഫലം കണ്ടില്ല.
പാലം അപകടാവസ്ഥയിലായത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ പാലം പണിയുവാനുള്ള ഫണ്ട് പഞ്ചായത്തിലില്ലെന്നും ചെറുകിട ജലസേചന പദ്ധതിയില്‍ പെടുത്തി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുമെന്ന് ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണ ഭട്ട് പറഞ്ഞു.Recent News
  ഗ്ലാസ് ജനല്‍ ഷട്ടറുകളുള്ള ബസുകളില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിക്കുന്നു; പരിഹാരം വേണമെന്ന് ആവശ്യം

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു

  റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത: കാലിച്ചാനടുക്കത്ത് അപകടം പെരുകുന്നു

  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്