updated on:2018-09-06 06:22 PM
നീര്‍ച്ചാലിലും പരിസരങ്ങളിലും കവര്‍ച്ച പതിവായി; പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല

www.utharadesam.com 2018-09-06 06:22 PM,
ബദിയഡുക്ക: നീര്‍ച്ചാലിലും പരിസരങ്ങളിലും കവര്‍ച്ച നിത്യ സംഭവമാകുന്നു. രണ്ടു മാസങ്ങള്‍ക്കിടയില്‍ രണ്ടു മോഷണങ്ങളാണ് ഇവിടെ നടന്നത്. മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ ചിത്രം മോഷണം നടന്ന കടയുടെ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ചിത്രം പൊലീസിനെ ഏല്‍പിച്ചതായും പറയുന്നു. എന്നാല്‍ മോഷ്ടാക്കളെ കണ്ടെത്താനാവാത്തത് പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്.
കഴിഞ്ഞ ദിവസം നീര്‍ച്ചാല്‍ താഴെ ബസാര്‍ ബൊളുമ്പുവിലെ മഹാലിംഗ ഭട്ടിന്റെ കടയിലെ മേശ വലിപ്പില്‍ നിന്ന് 80000 രൂപയും രേഖകളും മോഷണം പോയിരുന്നു. രാത്രി ഏഴ് മണിയോടെ കട അടക്കാന്‍ സമയമായതിനാല്‍ കട വൃത്തിയാക്കി മാലിന്യം കൊണ്ടിട്ട് തിരികെ വരുന്നതിനിടയിലാണ് മോഷണം നടന്നത്. ഇത് സംബന്ധിച്ചുള്ള പരാതിയിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് രണ്ടു ദിവസത്തിന് ശേഷമാണെന്ന പരാതിയുണ്ട്. മോഷണം നടന്ന പിറ്റേ ദിവസം തന്നെ പരാതി നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ സ്റ്റേഷന്‍ അധികൃതര്‍ തയ്യാറാവത്തതും ചര്‍ച്ചയായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ടും മറ്റു ജനപ്രതിനിധികളും ഇടപെപട്ടതിന് ശേഷമാണത്രെ മഹാലിംഗ ഭട്ടിന്റെ പരാതിയിന്‍ മേല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായതാണെന്നാണ് ആരോപണം. ഇവിടെയും സി.സി.ടി.വിയില്‍ മോഷ്ടവെന്ന് സംശയിക്കുന്ന ആളുടെ പടം പതിഞ്ഞിരുന്നു. അതും സ്റ്റേഷനില്‍ ഏല്‍പിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി നീര്‍ച്ചാല്‍ യൂണിറ്റ് പ്രസിഡണ്ട് സുബ്രഹ്മണ്യ ഭട്ട് പറഞ്ഞു. രണ്ടു മാസം മുമ്പ് നീര്‍ച്ചാല്‍ താഴെ ബസാറില്‍ ഒരു ക്ലിനിക്ക്, മൊബൈല്‍ ഷോപ്പ് ഉള്‍പ്പെടെ ആറു കടകളില്‍ കവര്‍ച്ച നടന്നിരുന്നു.
ഇരുളിന്റെ മറവില്‍ അന്നേ ദിവസം കവര്‍ച്ച നടന്നതെങ്കില്‍ തികച്ചും വ്യത്യസ്ഥമായി രാത്രി ഏഴ് മണിയോടെ ജനങ്ങള്‍ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ നടന്ന മോഷണം കച്ചവടക്കാര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ മാസം പതിനൊന്നിന് സ്ത്രീകള്‍ മാത്രം താമസമുണ്ടായിരുന്ന വീട്ടിലെ ജനലയുടെ ഇരുമ്പ് പാളി അടര്‍ത്തി മാറ്റി അകത്ത് കടന്ന് വീട്ടുകാരെ അക്രമിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കണ്ടെത്തുന്നതിന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അതിലും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ബദിയഡുക്ക ടൗണിലെ ഹൃദയ ഭാഗത്തുള്ള സുന്ദര പ്രഭുവിന്റെ കടയുടെ പിന്‍ ഭാഗത്തെ ചുമര്‍ തുരന്ന് നടത്തിയ കവര്‍ച്ചക്കും തുമ്പവാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിയില്‍ സ്റ്റേഷന്‍ പരിതിയില്‍ നടന്ന പത്തോളം മോഷണ കേസുകള്‍ തെളിയിക്കാന്‍ കഴിയാതെ എഴുതി തള്ളിയിരുന്നു. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എല്ലാ മോഷണ കേസുകളും പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിച്ച് പ്രതികളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.Recent News
  ഗ്ലാസ് ജനല്‍ ഷട്ടറുകളുള്ള ബസുകളില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിക്കുന്നു; പരിഹാരം വേണമെന്ന് ആവശ്യം

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു

  റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത: കാലിച്ചാനടുക്കത്ത് അപകടം പെരുകുന്നു

  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്