updated on:2018-09-08 06:23 PM
സൈക്കിളില്‍ ഐസ് വില്‍പനയുമായി സൂര്യ അരനൂറ്റാണ്ടിലേക്ക്

www.utharadesam.com 2018-09-08 06:23 PM,
കാസര്‍കോട്: ഐസേ... പാല്‍പ്പറോട്ട് (പാല്‍ ഐസ്) ഈ വിളി കേള്‍ക്കാത്തവര്‍ വിരളം. നഗരത്തില്‍, നാട്ടിന്‍ പുറങ്ങളില്‍, സ്‌കൂളിന്റെ പരിസരത്തൊക്കെ ഈ വിളി അന്നത്തെ പോലെ ഇന്നും മുഴങ്ങുന്നു. ഇത് സൂര്യ. പ്രായം 58ലെത്തി. വീട്ടിലെ ദാരിദ്ര്യം മൂലം ഒമ്പതാം വയസില്‍ തുടങ്ങിയതാണ് സൈക്കിളില്‍ ഐസ് വില്‍പന. അത് ഇന്നും മുടങ്ങാതെ, മുടക്കാതെ തുടരുന്നു. പഴയ സൈക്കിളില്‍ മുന്നില്‍ ഒരു മണി തൂക്കി, പിന്നില്‍ വലിയ പെട്ടിയില്‍ അകത്ത് നിറയെ ഐസ്, വിവിധ തരം നിറങ്ങളില്‍, രുചികളില്‍. തളങ്കര മുസ്ലിം ഹൈസ്‌ക്കുളിന് പുറത്തായിരുന്നു സൂര്യയുടെ ഐസ് വില്‍പനയുടെ തുടക്കം. അന്ന് തളങ്കരയില്‍ നിന്നും ടൗണില്‍ നിന്നും ഐസുകള്‍ വാങ്ങി പെട്ടിയില്‍ നിറച്ച് സ്‌കൂളിന് മുന്നില്‍ എത്തും. അന്ന് പിടിയുള്ള ഐസിന്റെ വില വെറും പത്ത് പൈസയായിരുന്നു. 15 പൈസ കൊടുത്താല്‍ പാല്‍ ഐസ് കിട്ടും. അന്ന് നൂറ് രൂപ കൊടുത്ത് തളങ്കരയില്‍ നിന്നും ഒരാളോട് സൈക്കിള്‍ വാങ്ങുകയായിരുന്നു. ജീവിതത്തില്‍ ഒപ്പം നിന്ന ആ സൈക്കിള്‍ ഉപേക്ഷിക്കാന്‍ സൂര്യയ്ക്ക് മനസ്സ് വന്നില്ല. റിപ്പയര്‍ ചെയ്ത് ഇപ്പോഴും അതേ സൈക്കിളില്‍ തന്നെയാണ് വില്‍പന.
മറ്റ് തൊഴിലൊന്നും അറിയാത്തതിനാല്‍ ഈ ജോലി ചെയ്താണ് ഭാര്യയേയും കോളേജ് വിദ്യാര്‍ത്ഥിനിയായ ഏക മകളേയും പോറ്റുന്നത്. ചെറുപ്പത്തില്‍ തന്നെ ദാരിദ്ര്യത്തിന്റെ കൈപ്പറിഞ്ഞ സൂര്യയ്ക്ക് നിരാശയില്ല, കാരണം ഞാന്‍ വില്‍ക്കുന്നത് മധുരമാണ്-ചിരിയോടെ സൂര്യ പറയുന്നു.
തലമുറകള്‍ക്ക് തന്റെ പെട്ടിയില്‍ നിന്ന് രുചിയുള്ള ഐസ് നല്‍കിയ കാസര്‍കോട് കൊറക്കോട് സ്വദേശിയായ സൂര്യയ്ക്ക് ജീവിത പ്രാരാബ്ധങ്ങളും പ്രായവും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ആരോഗ്യം അനുവദിക്കുന്നത് വരെ ഈ സൈക്കിളില്‍ തന്നെ ഐസ് വില്‍പന നടത്താന്‍ കഴിഞ്ഞാല്‍ മതിയെന്ന ആഗ്രഹമേയുള്ളൂ.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു