updated on:2018-10-05 06:20 PM
കലക്ടര്‍ സന്ദര്‍ശിച്ചു; ചരിത്ര സ്മാരകമാകാനൊരുങ്ങി ഇരിയ ബംഗ്ലാവ്

www.utharadesam.com 2018-10-05 06:20 PM,
കാഞ്ഞങ്ങാട്: നൂറ്റാണ്ടിലെത്തി നില്‍ക്കുന്ന ഇരിയയിലെ ബ്രിട്ടീഷ് ബംഗ്ലാവിന് നല്ല കാലം തെളിയാന്‍ പോകുന്നു. ചരിത്രശേഷിപ്പിന്റെ ഓര്‍മ്മകള്‍ വിളിച്ചോതുന്ന ബംഗ്ലാവ് സ്മാരകമാക്കണമെന്ന ആവശ്യത്തിന് ജീവന്‍ വെച്ചതോടെ ജില്ലാ ഭരണകൂടം അനുകൂല നിലപാടെടുക്കാനൊരുങ്ങുന്നു. ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാവ് 1926ലാണ് പണി കഴിപ്പിച്ചത്. നാട്ടു ജന്മികളില്‍ നിന്നും ചുങ്കം പിരിക്കാനെത്തിയ ബ്രിട്ടീഷുകാര്‍ക്ക് ദിവസങ്ങളോളം താമസിക്കാനുള്ള സൗകര്യത്തിനും ഇതുവഴി കര്‍ണ്ണാടകത്തിലേക്കും മറ്റും പോകുന്ന സായ്പന്‍മാര്‍ക്ക് വിശ്രമിക്കുന്നതിനുമാണ് ബംഗ്ലാവ് പണി കഴിപ്പിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇവര്‍ അന്ന് യാത്ര ചെയ്യാനുപയോഗിച്ച കുതിരകളെ പാര്‍പ്പിക്കാനുള്ള കുതിരചാവടിയും (കുതിരലായം) ഇവിടെ ചരിത്രസ്മാരകമായി നിലനില്‍ക്കുന്നു. കാലപ്പഴക്കത്താല്‍ തകര്‍ന്ന് വീഴാറായ ബംഗ്ലാവും കുതിരാലയവും ചരിത്രസ്മാരകമാക്കണമെന്ന ആവശ്യത്തിന് ജില്ലാ ഭരണകൂടം പച്ചകൊടി കാട്ടിയതോടെ ബംഗ്ലാവിന്റെ ചരിത്രശേഷിപ്പുകള്‍ വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് റവന്യുവകുപ്പ്. ഇരിയ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയ്ക്കരികിലായി 91 സെന്റ് സ്ഥലത്താണ് ബംഗ്ലാവുള്ളത്. ചെത്തുകല്ല് ഉപയോഗിച്ച് ഒറ്റ മുറിയില്‍ പണി കഴിപ്പിച്ച ഈ ബംഗ്ലാവിനോട് ചേര്‍ന്ന് ശൗചാലയവും തൊട്ടടുത്തായി കിണറും നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനടുത്ത് രണ്ട് മുറികള്‍ ഉണ്ട്.
ഒന്ന് കുതിരകളെ പാര്‍പ്പിക്കാനും മറ്റൊന്ന് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിനുമായാണ് നിര്‍മ്മിച്ചതെന്ന് പഴമക്കാര്‍ പറയുന്നു. ഇതോടൊപ്പം ചുമട് താങ്ങിയും കാണാം.
കാലപ്പഴക്കം മുലം ബംഗ്ലാവിന്റെയും കുതിരാലയത്തിന്റെയും മേല്‍ക്കുര പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. സ്ഥലം കഴിഞ്ഞ ദിവസം റവന്യു ഉദ്യോഗസ്ഥര്‍ അളന്നു തിട്ടപ്പെടുത്തിയതിനു ശേഷം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കയ്യേറ്റം നടന്നിട്ടില്ലെന്ന് അളവില്‍ വ്യക്തമായി.Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി