updated on:2018-10-06 07:48 PM
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു

www.utharadesam.com 2018-10-06 07:48 PM,
ബദിയടുക്ക: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ബദിയടുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡ് തലമ്പാടി കുടിവെള്ള പദ്ധതിയില്‍ നിന്നും ശുദ്ധജലമെത്തിക്കുന്ന പൈപ്പാണ് പല സ്ഥലങ്ങളില്‍ പൊട്ടി ജലം പാഴാകുന്നത് വകുപ്പ് അധികൃതര്‍ ഗൗനിക്കുന്നില്ലെന്ന് പരാതി. ബദിയടുക്ക പഞ്ചായത്തിലെ ബദിയടുക്ക, നീര്‍ച്ചാല്‍ വില്ലേജ് പരിധിയിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നതിനായി 2004ല്‍ എല്‍.ഐ.സിയുടെ സഹായത്തോടെ നാലു കോടി രൂപ ചിലവില്‍ കേരള ജല വകുപ്പാണ് പദ്ധതി നടപ്പാക്കിയത്. പള്ളത്തടുക്ക പുഴയിലെ തലമ്പാടിയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കുണ്ടാല്‍മൂലയില്‍ ശൂചീകരിച്ച് ബദിയടുക്ക, നീര്‍ച്ചാല്‍ വില്ലേജുകളിലെ ഏറ്റവും കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളായ ബദിയടുക്ക വില്ലേജിലെ കുണ്ടാല്‍മൂല, കാടമന, മൂക്കംപാറ, ബദിയടുക്ക ടൗണ്‍, ഗോളിയടി, മാടത്തടുക്ക നീര്‍ച്ചാല്‍ വില്ലേജിലെ പെരഡാല, ഗോളിയടുക്ക, തലപ്പനാജെ, നീര്‍ച്ചാല്‍ ടൗണ്‍, മെണസിനപ്പാറ, കിളിംഗാര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ പദ്ധതി പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ കുടിവെള്ള വിതരണവുമായി ബന്ധപെട്ട പൈപ്പ് ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു.
അതിനിടെ പൈപ്പ് പൊട്ടി ജലം പാഴാവുകയും വിതരണത്തില്‍ ഉണ്ടായ നിരന്തരമായ പരാതിയെ തുടര്‍ന്ന് ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതി മുന്‍കൈയ്യെടുത്ത് ജനകീയ സമിതിയുടെ കൂട്ടായ്മയിലൂടെ പഞ്ചായത്ത് പരിധിയിലെ പല സ്ഥലങ്ങളിലും ജനകീയ കുടിവെള്ള പദ്ധതി നടപ്പില്‍ വരുത്തി. ഇതേ തുടര്‍ന്ന് കേരള ജല വിതരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലമ്പാടി കുടിവെള്ള പദ്ധതി നാലാം വാര്‍ഡിലെ ചുരുക്കം ചില സ്ഥലങ്ങളിലേക്ക് മാത്രമായി വിതരണത്തിന് സംവിധാനം ചെയ്യുകയായിരുന്നു. എന്നിരുന്നാലും നേരത്തെ ബദിയടുക്ക ഭാഗത്തേക്ക് വിതരണം ചെയ്തിരുന്ന പൈപ്പ് ലൈന്‍ ഗെയിറ്റ് വാള്‍വ് ഘടിപ്പിച്ച് തടസ്സപെടുത്തുവാന്‍ അധികൃതര്‍ തയ്യാറായില്ല. ഇത് കാരണം ജലം പമ്പിംഗ് ചെയ്യുമ്പോള്‍ ഗുണ നിലവാരം കുറഞ്ഞ പൈപ്പ് പൊട്ടുകയും വെള്ളം പാഴാവുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. മാത്രവുമല്ല ഗാര്‍ഹിക ആവശ്യത്തിന് മാസംതോറും നിശ്ചിത തുക അടച്ച് വെള്ളമെടുക്കുന്നവര്‍ക്കും ജലം ലഭിക്കാതെ വരുന്നതായും ആരോപണമുണ്ട്. അത് കൊണ്ട് തന്നെ ബന്ധപെട്ട അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് പരിസര വാസികളുടെ ആവശ്യം.Recent News
  ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ നാസയിലേക്ക് ക്ഷണം; നാടിന്റെ യശസ് വാനോളമുയര്‍ത്തി ഖലീല്‍

  എം.ജി. റോഡില്‍ അപകടഭീഷണിയുയര്‍ത്തി പഴയ കെട്ടിടങ്ങള്‍; ആശങ്കയോടെ വ്യാപാരികളും യാത്രക്കാരും

  ദുരിതങ്ങള്‍ ഒഴിയുന്നില്ല; രോഗശയ്യയിലായ മുഹമ്മദിന് വേണ്ടത് ഇനി ഉദാരമതികളുടെ സഹായം

  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍