updated on:2018-10-17 06:23 PM
ബുള്ളറ്റില്‍ കാശ്മീരിലെ കര്‍ദുംഗ്ലയെ തൊട്ട് നഹീമും ഷബീറും തിരിച്ചെത്തി

www.utharadesam.com 2018-10-17 06:23 PM,
കാസര്‍കോട്: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കാസര്‍കോട് നിന്ന് പുറപ്പെട്ട് 12 സംസ്ഥാനങ്ങള്‍ കടന്ന് കാശ്മീരിലെ കര്‍ദുംഗ്ലയെ തൊട്ട് തായലങ്ങാടി സ്വദേശികളായ അഹമ്മദ്‌നഹീമും മുഹമ്മദ് ഷബീറും തിരിച്ചെത്തി.
33 ദിവസംകൊണ്ട് 8,300 കിലോമീറ്റര്‍ താണ്ടിയുള്ള സാഹസിക യാത്രക്കൊടുവിലാണ് ഇന്ത്യയെ കണ്‍കുളിര്‍ക്കെ അനുഭവിച്ചും തൊട്ടുമറിഞ്ഞ് നഹീമും ഷബീറും സുരക്ഷിതമായി തിരിച്ചെത്തിയത്. തായലങ്ങാടിയിലെ യഫാ റൈഡേര്‍സ് ക്ലബ്ബ് അംഗങ്ങളാണ് ഇരുവരും. സെപ്തംബര്‍ 3നാണ് തായലങ്ങാടിയിലെ ക്ലബ്ബ് പരിസരത്ത് നിന്ന് രണ്ട് ബുള്ളറ്റുകളിലായി ഷബീറും നഹീമും യാത്ര തിരിച്ചത്. ദുബായില്‍ ജോലി ചെയ്യുന്ന നഹീമും ഖത്തറില്‍ ജോലിയുള്ള ഷബീറും അവധിക്ക് നാട്ടിലെത്തിയ വേളയില്‍, ബൈക്ക് യാത്ര ചെയ്ത് ഇന്ത്യയെ കണ്‍കുളിര്‍ക്കെ കാണണമെന്ന കുട്ടിക്കാലം മുതല്‍ക്കേയുള്ള ആഗ്രഹം സഫലീകരിക്കാന്‍ യാത്ര പുറപ്പെടുകയായിരുന്നു. ഇരുവര്‍ക്കും പിന്തുണയുമായി യഫാ റൈഡേര്‍സ് ക്ലബ്ബ് പ്രവര്‍ത്തകരുമെത്തി. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി വഴി കാശ്മീരിലെത്തിയ ഇരുവരും 17,800 ഫീറ്റ് ഉയരത്തിലുള്ള കര്‍ദുംഗ്ലയെ തൊട്ട് തങ്ങളുടെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂര്‍ത്തീകരിക്കുകയായിരുന്നു. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണിവരെ തുടര്‍ച്ചയായി സഞ്ചരിക്കും. ഓരോ ദിവസവും 350-450 കിലോമീറ്റര്‍ യാത്ര ചെയ്യും. രാത്രി ഏതെങ്കിലും ഹോട്ടലില്‍ തങ്ങും. കേരളത്തില്‍ നിന്നുള്ള യാത്രക്കാരാണെന്നറിഞ്ഞപ്പോള്‍ പലയിടത്തും സ്വീകരണവുമായി ആളുകളെത്തി. കൊടിയ പ്രളയം വിതച്ച നാട്ടില്‍ നിന്നെത്തിയ ആളുകളാണെന്ന പരിഗണനയും സഹതാപവും പലയിടത്തു നിന്നും കിട്ടിയിരുന്നതായി ഷബീറും നഹീമും പറഞ്ഞു.
യാത്ര സുരക്ഷിതമായിരുന്നുവെങ്കിലും കര്‍ദുംഗ്ലയെ തൊട്ട് കുന്നിറങ്ങുന്നതിനിടയില്‍ മഞ്ഞുമഴയില്‍ കുടുങ്ങി യാത്ര തടസ്സപ്പെട്ടു. ആറ് ദിവസം യാത്ര തുടരാനാവാതെ അവിടെ തന്നെ കുടുങ്ങുകയായിരുന്നു.
'മഴപോലെ മഞ്ഞുപെയ്യുന്നുണ്ടായിരുന്നു, അസഹ്യമായ തണുപ്പും. ആറ് നാള്‍ എങ്ങനെയോ പിടിച്ചുനിന്നു. ഫോണ്‍ ബന്ധം പോലും വിഛേദിക്കപ്പെട്ടിരുന്നു. പിന്നീട് ഒരു പൊലീസുകാരനെത്തി 10 കി.മി ലേറെ ദൂരം ഐസിലൂടെ നടത്തിച്ച് താഴെ ഇറക്കുകയായിരുന്നു. പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയി എല്ലാ സഹായവും ചെയ്തു തന്നു'-നഹീമും ഷബീറും യാത്രാനുഭവം പങ്കുവെച്ചു.
ഹിമാചലില്‍ ഉണ്ടായ കൊടും പ്രളയത്തില്‍ നിന്ന് ഇരുവരും രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്. പ്രളയം താണ്ഡവം തുടങ്ങിയപ്പോഴേക്കും ഇവര്‍ ഹിമാചലില്‍ നിന്ന് യാത്ര പുറപ്പെട്ടിരുന്നു.Recent News
  പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു

  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം