updated on:2018-10-21 06:34 PM
കൊറഗ വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതം തന്നെ

www.utharadesam.com 2018-10-21 06:34 PM,
ബദിയടുക്ക: പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കൊറഗ വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചിലവഴിച്ചുവെന്ന് പറയുമ്പോള്‍ കാണണം ഇവരുടെ ദുരിത ജീവിതം. ബദിയടുക്ക പഞ്ചായത്തിലെ മാടത്തടുക്ക കൊറഗ കോളനിയിലേക്ക് കടക്കുമ്പോള്‍ ഗേറ്റ് പരിസരത്ത് കാണുന്നത് കോളനിയില്‍ 45,040 രൂപ മണ്ണ് സംരക്ഷണ പദ്ധതിക്ക് ചെലവിട്ടത് വിവരിക്കുന്ന ബോര്‍ഡാണ്. 2014-15 കാലയളവിലാണ് ഇത് ചെലവഴിച്ചത്. പ്രകൃതിക്ക് തകരാറ് സംഭവിക്കുന്ന പ്രവൃത്തികള്‍ ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ട കൊറഗ വിഭാഗക്കാര്‍ ചെയ്യാറില്ല. പ്രകൃതിയോട് ഇണങ്ങിയാണ് ഇവര്‍ ജീവിക്കുന്നത്. മണ്ണ് സംരക്ഷണം വേണം. എന്നാല്‍ ഇവര്‍ക്ക് അത്യാവശ്യമായി വേണ്ടിയിരുന്നത് വൈദ്യുതിയും ശുചിയുറിയുമാണ്. പ്രാഥമിക ആവശ്യങ്ങള്‍ നടപ്പിലാക്കാതെയാണ് മറ്റു പദ്ധതികള്‍ ഇവിടെ നടപ്പിലാക്കിയത് എന്നാണ് ആക്ഷേപമുയരുന്നത്. മുന്‍ഗണനാ ക്രമം തെറ്റി കോളനികളില്‍ നടപ്പിലാക്കുന്ന പദ്ധതികളിലൊന്നു മാത്രമാണിത്. നാലേക്കറോളമുള്ള സ്ഥലത്ത്ആറ് വീടുകളുള്ള കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവൃത്തി എവിടെ നടത്തിയെന്ന് കോളനി നിവാസികള്‍ക്കറിയില്ല. കോളനിയിലെ വിജയന്റെയും രാഘവന്റെയും വീട്ടില്‍ വൈദ്യുതിയും ശുചിമുറിയുമില്ല. 15 വര്‍ഷം മുമ്പ് പണിത വീടുകളാണിത്. വെദ്യുതിക്കുള്ള വയറിങ്ങും നടത്തിയിട്ടില്ല. മണ്ണെണ്ണ വിളക്ക് അല്ലെങ്കില്‍ മെഴുകുതിരി ഉപയോഗിച്ചാണ് രാത്രികഴിയുന്നത്. ഒരു സിറ്റൗട്ടും അടുക്കളയും രണ്ട് മുറികളുമുള്ള കട്ടിലിടാനും ഉയര്‍ന്നിരിക്കാനും പറ്റാത്ത വെളിച്ചം കടക്കാത്ത ജനലുള്ള പുക പുറത്ത് പോകാത്ത ചിമ്മിണിയുള്ള വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ പുകയും കരിയും ദേഹത്ത് വീണ് ദുരിതമനുഭവിക്കുകയാണിവര്‍. അകത്തുള്ള വസ്ത്രങ്ങളിലും ദേഹത്തും ഭക്ഷണത്തില്‍ പോലും കരിവീഴുന്നു. വീടിന് അകത്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പുറത്താണിവര്‍ കഴിയുന്നത്. പലവീടുകളിലും വിള്ളലും ചോര്‍ച്ചയുമുണ്ട്. മഴയത്ത് മുറിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വെള്ളമിറങ്ങാതെ അകത്ത് കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇവരെ കൂടാതെ അങ്കാറ, വിജയ, ഗോപാലകൃഷ്ണ എന്നിവരുടെ വീട്ടിലും ശുചിമുറിയില്ല. വീടിന്റെ പ്ലാനില്‍ ശുചിമുറിക്കുള്ള സ്ഥലം എല്ലാ വീട്ടിലും നീക്കി വെച്ചിട്ടുണ്ട്. ഈ സ്ഥലത്ത് ശുചിമുറിക്കുള്ള മേല്‍ക്കൂരയോ, വാതിലോ, കുഴിയോ പണിതിട്ടില്ല. പലരും വെളിയിലാണ് വിസര്‍ജ്ജനം നടത്തുന്നത്. മറ്റുള്ളവരുടെ വീടിന്റെ കിടപ്പുമുറിയുടെ വലിപ്പമാണ് ഓരോ വീടുകള്‍ക്കുമുള്ളത്. മാടത്തടുക്ക, കാടമന, കാര്യാട്, പെരിയടുക്ക കോളനികളിലൊന്നും വാസയോഗ്യമായ വീടുകളില്ല. പുതിയ വീടുകള്‍ നല്‍കുന്നില്ലെന്നും അറ്റകുറ്റപണികള്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് ലഭിച്ച വീടുകളിലാണ് പലരും താമസിക്കുന്നത്. സര്‍ക്കാര്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയി (ലൈഫ്)ലും ഇവര്‍ക്ക് വീട് ലഭിക്കുന്നില്ല. മുമ്പ് ഇവര്‍ക്ക് മാത്രമായി പഞ്ചായത്ത് തലത്തില്‍ വീടുകള്‍ക്ക് പദ്ധതികളുണ്ടായിരുന്നത് ലൈഫ് വന്നതോടെ നഷ്ടമായതായി ഇവര്‍ ആരോപിക്കുന്നു. 2012 മുതല്‍ 14 വരെ കൊറഗര്‍ക്ക് മാത്രമായുള്ള ഭവന പദ്ധതിയിലും 2015-2016 പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായുള്ള പദ്ധതിയിലും പരിഗണിച്ചില്ല. ഊരുകൂട്ടത്തില്‍ കോളനി മൂപ്പനും പട്ടികവര്‍ഗ പ്രമോട്ടറുമൊക്കെ മുന്‍ഗണനാക്രമത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നവരുടെ പട്ടികയിലുള്ളവര്‍ക്ക് നല്‍കാതെ മറ്റുള്ളവര്‍ക്ക് നല്‍കുന്നുവെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം