updated on:2018-10-25 06:20 PM
ഭീതിസൃഷ്ടിച്ച് ആനക്കൂട്ടം; കാട് കയറ്റാനുള്ള ശ്രമം വിജയിക്കുന്നില്ല

www.utharadesam.com 2018-10-25 06:20 PM,
ദേലംപാടി: കാട് കയറാതെ കാട്ടാനകള്‍. തുരത്താനുള്ള ശ്രമം വിജയിക്കുന്നതുമില്ല. അഡൂര്‍, പാണ്ടി മേഖലകളില്‍ കാടിറങ്ങി കൃഷിനാശം വരുത്തിയ കാട്ടാനകളില്‍ ഒരു കൂട്ടം പരപ്പ വനമേഖലയില്‍ ദേലംപാടി പഞ്ചായത്തിലെ അഡൂര്‍, കാട്ടിക്കജെ ഭാഗങ്ങളില്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി തെങ്ങ്, കവുങ്ങ്, വാഴകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ആനകളെ കാടുകയറ്റാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം വിജയിച്ചില്ല. അവിടെ നിന്നും ഉള്‍വലിഞ്ഞ ആനകള്‍ ചീനാടി പുലിപ്പറമ്പ്, ആനപ്പാടി ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായി കര്‍ഷകര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് പാണ്ടിയിലും സമീപ പ്രദേശങ്ങളിലും നാശം വിതച്ച കാട്ടാനകളില്‍ ഒരു കൂട്ടമാണ് കാടു കയറാതെ വനാതിര്‍ത്തിയില്‍ നില്‍ക്കുന്നത്. പരപ്പ വന മേഖലയിലുള്ള കാട്ടാന ഇപ്പോള്‍ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയാനകള്‍ അടങ്ങുന്ന പത്തോളം ആനകള്‍ രണ്ടു കൂട്ടമായി കര്‍ണ്ണാടക വനമേഖലയില്‍ നിന്നും കേരള അതിര്‍ത്തി കടന്നു ജനവാസകേന്ദ്രത്തില്‍ കൂട്ടമായെത്തി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. ഇതില്‍ ഒമ്പത് ആനകളെ ദിവസങ്ങളെടുത്ത് ഉള്‍വനത്തിലേക്ക് കടത്തിയെങ്കിലും ഒരു കൊമ്പനാന പാണ്ടി പരിസരത്തെ വനത്തോട് ചേര്‍ന്ന് കാട് കയറാതെ നില്‍ക്കുകയായിരുന്നു. വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും പടക്കംപൊട്ടിച്ചും ചെണ്ട കൊട്ടിയും ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. പാണ്ടി വനമേഖലയില്‍ നിന്നും നീങ്ങിയ ആന ഇപ്പോള്‍ പരപ്പ വന അതിര്‍ത്തിയില്‍ നില്‍ക്കുകയാണ്. കാട്ടിലേക്ക് തുരത്തി ഓടിക്കാന്‍ വനം വകുപ്പ് ശ്രമം നടത്തി വരികയാണ്. ആന വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയെക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു