updated on:2018-10-28 05:44 PM
കാട്ടാനകളുടെ ചിന്നംവിളി അടങ്ങുന്നില്ല; ആനപ്പേടിയില്‍ മലയോര ഗ്രാമം

www.utharadesam.com 2018-10-28 05:44 PM,
മുള്ളേരിയ: കാട്ടാനകളുടെ ചിന്നംവിളി അടങ്ങുന്നില്ല. കാര്‍ഷിക വിളകള്‍ ചവിട്ടി മെതിച്ച് കാട്ടാനക്കൂട്ടം. ആഴ്ചകളോളമായി പാണ്ടി, പരപ്പ ഭാഗങ്ങളില്‍ വ്യാപകമായി കൃഷി നാശം വിതച്ച കാട്ടാനക്കൂട്ടം പരപ്പ വനമേഖലയില്‍ നിന്ന് പാണ്ടി ഭാഗത്തേക്ക് കടന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പാണ്ടി വനമേഖലയില്‍ നിന്ന് കാടിറങ്ങിയ കാട്ടാനക്കൂട്ടം ഓട്ടമല, ചൂര്‍ലടി, അര്‍ത്ഥ്യ, വെള്ളരിക്കയം തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.
ആനകളെ തുരത്താന്‍ വനം വകുപ്പ് ജീവനക്കാരായ ഫോറസ്റ്റര്‍ എം. രാജു, വിനോദ് പാണ്ടി, ഗോപാലന്‍ കാറഡുക്ക, അഷറഫ്, പ്രതീഷ്, സുധീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചീനപ്പാടി കാട്ടിനുള്ളില്‍ തീ കൂട്ടി ഇന്നലെ രാവിലെവരെ നടത്തിയ ശ്രമത്തിനൊടുവില്‍ അവിടെനിന്നും കാട് കയറിയ ആന കൂട്ടം പാണ്ടി, പള്ളഞ്ചി വഴി ചെട്ടിമൊട്ട വഴി തീര്‍ത്ഥക്കരയിലെത്തിയതായും എരിഞ്ഞിപ്പുഴ പുഴ കടന്ന് കാറഡുക്കയിലേക്ക് എത്താന്‍ സാധ്യതയുള്ളതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.Recent News
  ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ നാസയിലേക്ക് ക്ഷണം; നാടിന്റെ യശസ് വാനോളമുയര്‍ത്തി ഖലീല്‍

  എം.ജി. റോഡില്‍ അപകടഭീഷണിയുയര്‍ത്തി പഴയ കെട്ടിടങ്ങള്‍; ആശങ്കയോടെ വ്യാപാരികളും യാത്രക്കാരും

  ദുരിതങ്ങള്‍ ഒഴിയുന്നില്ല; രോഗശയ്യയിലായ മുഹമ്മദിന് വേണ്ടത് ഇനി ഉദാരമതികളുടെ സഹായം

  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍