updated on:2018-10-28 07:02 PM
ജില്ലാ ആസ്പത്രിയിലെ ആംബുലന്‍സ് പഴകി; കരാര്‍ വ്യവസ്ഥയില്‍ ആംബുലന്‍സ് ഓടിക്കാന്‍ നീക്കം

www.utharadesam.com 2018-10-28 07:02 PM,
കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ ആംബുലന്‍സ് കാലപ്പഴക്കത്താല്‍ ഓടിക്കാന്‍ കഴിയാതായി. പുതിയ ആംബുലന്‍സ് കൊണ്ടുവരുന്നതിനുപകരം കരാര്‍ വ്യവസ്ഥയില്‍ ആംബുലന്‍സ് ഓടിക്കാന്‍ അധികൃതരുടെ നീക്കം. നിലവിലുള്ള ആംബുലന്‍സ് കാലപ്പഴക്കം ചെന്നതോടെ ഏറെക്കാലമായി ഷെഡ്ഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് പകരമായി പുതിയ വാഹനം ഇറക്കുന്നതിനുള്ള നൂലാമാലകള്‍ ഒഴിവാക്കാനാണ് അധികൃതര്‍ ആംബുലന്‍സ് ഓടിക്കാന്‍ കരാര്‍ ക്ഷണിച്ചത്. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ അത്യാവശ്യത്തിനായി സ്വകാര്യ ആംബുലന്‍സുകളെയാണ് ജില്ലാ ആസ്പത്രിയിലെത്തുന്ന രോഗികള്‍ ഉപയോഗിക്കുന്നത്. ഇതിന് വന്‍ തുകയാണ് വാടകയായി നല്‍കേണ്ടിവരുന്നത്. അതേസമയം ജില്ലാ ആസ്ത്രിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനായുള്ള ആംബുലന്‍സ് ഉണ്ടെങ്കിലും പലപ്പോഴും പൊതുവിഭാഗത്തിന് ഇത് ലഭിക്കാറില്ല. ചുരുങ്ങിയ വാടകയാണ് ഈ ആംബുലന്‍സ് ഉപയോഗിച്ചാല്‍ ഈടാക്കുന്നത്. പരിയാരത്തേക്ക് ചുരുങ്ങിയത് 800 രൂപ മാത്രമാണ് വാടക വാങ്ങുന്നത്. എന്നാല്‍ സ്വകാര്യ ആംബുലന്‍സുകള്‍ 1700 മുതല്‍ 1800 രൂപ വരെ വാടക ഈടാക്കുന്നുണ്ട്.
പഴയ ആംബുലന്‍സും കുറഞ്ഞ നിരക്കിലായിരുന്നു ഓടിയിരുന്നത്. ഈ ആംബുലന്‍സിന് പകരം പുതിയത് ഇറക്കണമെങ്കില്‍ കണ്ണൂരിലുള്ള എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
പഴയ ആംബുലന്‍സ് ഉപയോഗയോഗ്യമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച് ഇത് പൊളിച്ച് വിറ്റാല്‍ മാത്രമേ പുതിയത് വാങ്ങാന്‍ അനുമതി ലഭിക്കുകയുള്ളൂ.
ഇതിന്റെ നടപടിക്രമങ്ങള്‍ ജില്ലാ ആസ്ത്രിയുടെ ചുമതലയുള്ള ജില്ലാ പഞ്ചായത്ത് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് കാലതാമസം നേരിടുമെന്നതിനാല്‍ രോഗികളുടെ സൗകര്യത്തിനാണ് കരാര്‍ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഓടിക്കുന്നത്. ഇതിനുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് രാവിലെ 11 മണിവരെയാണ് ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നത്.Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം