updated on:2018-10-29 02:04 PM
ബദിയടുക്ക ഇന്‍ഡോര്‍ സ്റ്റേഡിയം ഗോഡൗണായി മാറുന്നു

www.utharadesam.com 2018-10-29 02:04 PM,
ബദിയടുക്ക: യുവജനങ്ങളില്‍ കായികശീലം വളര്‍ത്തിയെടുക്കുന്നതിനായി നിര്‍മ്മിച്ചതും പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചതുമായ ഇന്‍ഡോര്‍ സ്റ്റേഡിയം പഞ്ചായത്തിന്റെ ഗോഡൗണായി മാറുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് പരിധിയിലെ യുവജനങ്ങളില്‍ കായികശീലം വളര്‍ത്തുന്നതിനും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി ബോളുക്കട്ട മിനി സ്റ്റേഡിയത്തിന് സമീപം 25 ലക്ഷം രൂപ ചിലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം (ഷട്ടില്‍ കോര്‍ട്ട്) നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ മേല്‍ക്കൂര പണിയുന്നതിനുള്ള ഷീറ്റും സ്റ്റീല്‍ കമ്പിയും ഗുണനിലവാരമില്ലാത്തതിനാല്‍ കാറ്റില്‍ തകര്‍ന്നിരുന്നു. പ്രവൃത്തിയിലെ കൃത്രിമം ചൂണ്ടിക്കാട്ടി പലരും രംഗത്ത് വന്നു. പിന്നിട് കരാറുകാരനുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഇന്‍ഡോര്‍ കോര്‍ട്ടിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു.
തറ നിരപ്പാക്കി കോണ്‍ക്രീറ്റ് ചെയ്യുന്നതിനും വൈദ്യുതീകരിക്കുന്നതിനും പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഒമ്പത് ലക്ഷം രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍ കോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയില്‍ കൃത്രിമമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയിരുന്നു. ഇതോടെ പാതിവഴിയില്‍ ഉപേക്ഷിച്ച ഇന്‍ഡോര്‍ കോര്‍ട്ട് പഞ്ചായത്തിന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണായി മാറുകയായിരുന്നു.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു