updated on:2018-10-29 06:19 PM
അരയി പുഴ കടന്ന് ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് തെയ്യമെത്തി

www.utharadesam.com 2018-10-29 06:19 PM,
കാഞ്ഞങ്ങാട്: അരിവിതച്ച് അരയിയെ സമൃദ്ധമാക്കി കാര്‍ത്തിക ചാമുണ്ഡി അരയി പുഴ കടന്ന് ഭക്തര്‍ക്ക് അനുഗ്രഹ വര്‍ഷം ചൊരിഞ്ഞു. മലബാറിലെ തെയ്യാട്ടക്കാലത്തിന് തുടക്കം കുറിച്ചാണ് അരയി ഗ്രാമത്തില്‍ തെയ്യങ്ങളുടെ തോണി കടക്കല്‍ ചടങ്ങ് നടന്നത്. അരയി കാര്‍ത്തിക കാവില്‍ നിന്നും കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചേകവനും പുഴ കടക്കുന്നതോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലത്തിന് തുടക്കം കുറിക്കുന്നത്. അരയി കാര്‍ത്തിക കാവില്‍ നിന്നും അരയിലെ കൃഷിയിടങ്ങള്‍ നോക്കി കാണാനാണ് കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചാന്‍ തെയ്യവും തോണി കടക്കുന്നത്. വിത്ത് വിതക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും തെയ്യത്തിനെ ആശ്രയിക്കുന്ന വടക്കേ മലബാറിലെ തെയ്യാട്ടത്തിന് തുടക്കം കുറിച്ചാണ് അരയിയിലെ വയലുകള്‍ സന്ദര്‍ശിക്കാന്‍ തെയ്യങ്ങള്‍ പുറപ്പെടുന്നത്. വയലുകളുടേയും കൃഷിയുടേയും സംരക്ഷകയാണ് കാര്‍ത്തിക ചാമുണ്ഡിയെന്നാണ് ഐതിഹ്യം. ഇവര്‍ക്കൊപ്പം ഗുളികന്‍ തെയ്യവും കൂടെ ചേര്‍ന്നാണ് തോണിയില്‍ കാലിച്ചേകവനെ കാണാനെത്തുന്നത്. വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷകനാണ് കാലിച്ചേകവന്‍ തെയ്യം. കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചേകവനും കണ്ടുമുട്ടി കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കും. തുടര്‍ന്ന് രണ്ട് തെയ്യങ്ങളുടേയും ദീര്‍ഘ സംഭാഷണം പൂര്‍ത്തിയാക്കി ഭക്തരെ അനുഗ്രഹിക്കും. ഈശ്വര സങ്കല്‍പ്പത്തെ പ്രകൃതിയുമായി ചേര്‍ത്തുകാണുന്നതാണ് കാര്‍ത്തിക ചാമുണ്ഡി കാലിച്ചേകവന്‍ തെയ്യങ്ങളുടെ കൂടിക്കാഴ്ചയുടെ ആധാരം.
കന്നുകാലികളുടെ സഹായമില്ലാതെ കൃഷിയിറക്കാന്‍ കഴിയാതിരുന്ന കാലത്തെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് തെയ്യങ്ങളുടെ കണ്ടുമുട്ടല്‍. അരയി കളിയാട്ടത്തിന് ശേഷമാണ് കൃഷിപ്പണികള്‍ക്ക് തുടക്കമാവുന്നത്.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു