updated on:2018-11-04 06:16 PM
അച്ഛന് സല്യൂട്ട് നല്‍കി പൊലീസ് സേനയിലേക്ക് മകന്റെ കാല്‍വെപ്പ്

www.utharadesam.com 2018-11-04 06:16 PM,
കാഞ്ഞങ്ങാട്: സബ് ഇന്‍സ്‌പെക്ടറായ അച്ഛന് സല്യൂട്ട് നല്‍കി മകന്റെ പൊലീസ് സേനയിലേക്കുള്ള കാല്‍വെപ്പ്. ഇന്നലെ കണ്ണൂര്‍ മാങ്ങാട്ട് പറമ്പില്‍ കെ.എ.പി. ആസ്ഥാനത്ത് നടന്ന പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ്ങ് ഔട്ട് പരേഡിലാണ് ഈ അപൂര്‍വ്വ സംഗമം നടന്നത്. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. അച്ചാംതുരുത്തിയിലെ ഭാസ്‌കരന്റെ മകന്‍ അശ്വിന്‍ ആണ് അച്ഛനൊപ്പം സേനയിലേക്കെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പങ്കെടുത്ത പാസിംഗ് ഔട്ട് പരേഡാണ് ഇന്നലെ നടന്നത്. മകന്‍ സേനയിലേക്ക് എത്തുന്നത് കാണാന്‍ ഭാസ്‌കരനും ചടങ്ങിനെത്തിയിരുന്നു. പാസിങ്ങ് ഔട്ട് പരേഡിന് ശേഷം ഭാസ്‌കരനെ കണ്ട മകന്‍ അശ്വിന്‍ പൊലീസ് സേനയിലെ അച്ചടക്കം പാലിച്ച് മേലുദ്യോഗസ്ഥനെന്ന നിലയില്‍ സല്യൂട്ട് നല്‍കി ആദരവ് പ്രകടിപ്പിക്കുകയായിരുന്നു.



Recent News
  പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു

  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം