updated on:2018-11-04 06:34 PM
അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം സജീവം; കാണാതെ നടിച്ച് പൊലീസ്

www.utharadesam.com 2018-11-04 06:34 PM,
ബദിയടുക്ക: അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം സജീവമാകുന്നു. അധികൃതര്‍ക്ക് മൗനം. ആഘോഷ ദിവസങ്ങളിലും ഞായറാഴ്ചകളിലും ബദിയടുക്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജനവാസമില്ലാത്ത ആളൊഴിഞ്ഞ പറമ്പുകളിലും കുന്നിന്‍ ചെരുവുകളിലുമാണ് കോഴിയങ്കം സജീവമാവുന്നത്. പൊലീസ് സംഘത്തിന് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലമാണ് പലപ്പോഴും ഇതിന് തിരഞ്ഞെടുക്കുന്നത്. ചില സ്ഥലങ്ങളില്‍ പൊലീസിന്റെ അനുവാദം വാങ്ങിയാണ് കോഴിപ്പോര് നടത്തുന്നതെന്ന് വരുത്തി തീര്‍ത്താണ് നടത്തിപ്പുകാര്‍ വാത്‌വെപ്പുകാരെ ആകര്‍ഷിക്കുന്നത്. ചില സ്ഥലങ്ങളില്‍ ആയിരങ്ങള്‍ മുടക്കിയാണ് കോഴികളെ പോരിനിറക്കുന്നത്. അങ്കക്കോഴിക്ക് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ വില നല്‍കുന്നവരുണ്ട്.
വാതുവെപ്പുകാര്‍ ഒരോ ദിവസവും കോഴിയുടെ നിറം നോക്കിയാണ് വിലപേശുന്നത്. അങ്കക്കോഴിയുടെ കാലില്‍ പ്രത്യേക തരം മുര്‍ച്ചയുള്ള അംഗവാള്‍ കെട്ടിയാണ് പോരിനിറക്കുന്നത്. പോരിനിറക്കുന്ന മുറക്ക് വാതുവെപ്പുകാര്‍ പരസ്പരം പന്തയത്തില്‍ ഏര്‍പ്പെടും. കോഴികളില്‍ ഏത് കോഴിയാണോ ചത്ത് വീഴുന്നത് അവ പരാജയപ്പെടുകയും എതിര്‍ കോഴിയുടെ ആള്‍ക്ക് ചത്തു വീഴുന്ന കോഴിയും പന്തയം വെച്ച പണവും സ്വന്തമാവും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ പന്തയം വെച്ച് കളിയില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നേരത്തെ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കോഴിയങ്കങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതൊരു ചൂതാട്ടംതന്നെയായി മാറിയിരിക്കുകയാണ്. ബദിയടുക്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കിളിംഗാറിന് സമീപം കൊളമ്പെ, പള്ളത്തടുക്കക്ക് സമീപം കാടമന, മാടത്തടുക്ക, ചാലക്കോട്, ഉക്കിനടുക്കയിലെ പ്ലാന്റേറഷന്‍ കോര്‍പ്പറേഷനോട് ചേര്‍ന്നു കിടക്കുന്ന കുന്നിന്‍ ചെരിവ്, പെര്‍ളക്ക് സമീപം ബജക്കുടല്‍, ബാഡൂര്‍, കൊല്ലങ്കാനത്തിന് സമീപം ഏവിഞ്ച കുന്നിന്‍ ചെരിവ് എന്നിവിടങ്ങളിലാണ് ഞായറാഴ്ചകളില്‍ കോഴിപ്പോര് സജീവമാവാറുള്ളത്. കോഴിയങ്കത്തിന് പുറമെ ചൂതാട്ടവുും സജീവമാണ്. പലപ്പോഴും വിവരമറിഞ്ഞാല്‍ പൊലീസിന് ഇവിടേക്ക് എത്തിപെടാന്‍ കഴിയാത്ത അവസ്ഥയുമാണ്. ചില പൊലീസ് ഉദ്യോഗസ്ഥരെ വശീകരിച്ചും ചൂതാട്ടം നടത്തുന്നവരുണ്ട്. ഇതിനായി ഇടനിലക്കാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കോഴിയങ്കത്തിനെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.Recent News
  പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു

  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം