updated on:2018-11-15 02:31 PM
കൃഷിയിടത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി

www.utharadesam.com 2018-11-15 02:31 PM,
മുള്ളേരിയ: കാട്ടുപോത്ത് വീണ്ടും കൃഷിയിടത്തിലിറങ്ങി. ബെള്ളൂര്‍ പഞ്ചായത്തിലെ മിന്‍ചിപ്പദവിലാണ് കാട്ടുപോത്തുകള്‍ ഇറങ്ങിയത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ കാട്ടുപോത്തുകള്‍ വ്യാപകമാണ്. വനത്തില്‍ കാട്ടുപോത്തുകളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ കൂട്ടത്തോടെ കൃഷിയിടത്തിലേക്കും ജനവാസമേഖലയിലേക്കും ഇറങ്ങുന്നത് പതിവായിട്ടുണ്ട്. എന്‍മകജെ, കാറഡുക്ക, ദേലമ്പാടി, ബെള്ളൂര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കാട്ടുപോത്തുകളെ കാണുന്നത്. കാര്‍ണ്ണാടക അതിര്‍ത്തിയിലെ പാണാജെയില്‍ പ്രധാന റോഡില്‍ പോലും കാട്ടുപോത്തുകളെ കൂട്ടമായി കാണാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ബെള്ളൂര്‍ പഞ്ചായത്തിലെ നെട്ടണിഗെ ഗിളിയാലുവിലെ മഹബലേശ്വര ഭട്ടിന്റെ കൃഷിയിടത്തിലറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അതിര്‍ത്തി പ്രദേശമായ മിന്‍ചിപദവില്‍ കാലിന് പരിക്കേറ്റ നിലയില്‍ കാട്ടുപോത്തിനെ കണ്ടത്. കൃഷിയിടത്തില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നത് പതിവായതോടെ പലരും പടക്കം പോലുള്ള സാധനങ്ങള്‍ മാലിന്യം നിറഞ്ഞ സ്ഥലത്ത് വെക്കാന്‍ തുടങ്ങി. കടിക്കുന്നതിനിടയില്‍ പടക്കം പൊട്ടി തെറിക്കുമ്പോള്‍ ചിലത് വിരണ്ട് ഓടും മറ്റു ചിലത് ചത്തു വീഴും. വനം വകുപ്പ് അധികൃതര്‍ക്ക് സംഭവം അറിഞ്ഞാല്‍ കേസാകുമെന്ന ഭയത്താല്‍ പലരും സംഭവം വെളിപ്പെടുത്താറുമില്ല. ഇത്തരത്തിലാവാം കഴിഞ്ഞ ദിവസം ബോവിക്കാനം കാനത്തൂര്‍ പുഴയില്‍ കാട്ടുപോത്തിന്റെ അഴുകിയ ജഡം കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്. കാട്ടുപോത്തിനോടൊപ്പം കാട്ടുപന്നി, കാട്ടാനക്കൂട്ടം, മയില്‍, കുരങ്ങ്, മുയല്‍ തുടങ്ങിയ പല ജീവികളും മലയോരമേഖലയില്‍ വ്യാപകമാണ്. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതോടെ കര്‍ഷകരില്‍ പലരും കൃഷിയില്‍ നിന്നും പിന്തിരിയാന്‍ തുടങ്ങിയിട്ടുണ്ട്.Recent News
  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

  കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

  എല്ലുകള്‍ പൊട്ടി, ഇരുകാലുകളും ശസ്ത്രക്രിയക്ക് വിധേയമായി അസ്മ; കരുണയുടെ മുഖം ഒന്നുപതിയണം