updated on:2018-11-15 06:58 PM
കലക്ടറേറ്റ് ജീവനക്കാരുടെ പച്ചക്കറികൃഷി വിളവെടുത്തു

www.utharadesam.com 2018-11-15 06:58 PM,
കാസര്‍കോട്: വിഷമയ പച്ചക്കറികളില്‍ നിന്നും മുക്തി നേടാന്‍ കലക്ടറേറ്റ് ജീവനക്കാര്‍ ആരംഭിച്ച ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നിര്‍വഹിച്ചു. സിവില്‍സ്റ്റേഷനില്‍ 20 സെന്റ് സഥലത്ത് കലക്ടറേറ്റ് സ്റ്റാഫ്കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രണ്ടുമാസം മുമ്പ് തുടങ്ങിയ ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പില്‍ നിരവധിപേരാണ് പങ്കെടുത്തത്.
വെണ്ട, പയര്‍, പടവലം, കയ്പ്പ, വെള്ളരി, വാഴ, പപ്പായ, കുമ്പളം, ചീര, മുളക്, തക്കാളി തുടങ്ങിയ വിളകളാണ് കൃഷിചെയ്തത്. ചാണകം, മണ്ണിര കമ്പോസ്റ്റ്, കടലപിണ്ണാക്ക്, ജീവാണു വളമായ ജീവാമൃതം തുടങ്ങിയ ജൈവവളമാണ് കൃഷിക്ക് ഉപയോഗിച്ചത്. കായ്ഫലങ്ങള്‍ക്കുള്ള കീടനാശിനിയായി ഉപയോഗിച്ചത് വേപ്പെണ്ണ, ബാര്‍സോപ്പ് മിശ്രിതം, ഗോമൂത്ര മിശ്രിതം എന്നിവയായിരുന്നു. കൃഷിയുടെ മേല്‍നോട്ടത്തിനായി ഒരു കമ്മിറ്റി രൂപവല്‍ക്കരിച്ചതിന് പുറമെ കൃഷിയെ പരിപാലിക്കാന്‍ ജീവനക്കാര്‍ ദിവസേന രാവിലെയും വൈകിട്ടും ഒഴിവ് ദിനങ്ങളില്‍ പോലും സമയം കണ്ടെത്തി.
വിളകള്‍ കലക്ടറേറ്റിലെ ജീവനക്കാര്‍ക്ക് വിറ്റഴിക്കാനാണ് തീരുമാനം.
അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. സജിനിമോള്‍, ചെങ്കള കൃഷി ഓഫീസര്‍ ബിന്ധുജോര്‍ജ്, ചെങ്കള കൃഷി അസിസ്റ്റന്റ് കെ.സി. വിജയകുമാരി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പി. പ്രഭാകരന്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം