updated on:2018-11-16 01:48 PM
അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം

www.utharadesam.com 2018-11-16 01:48 PM,
അഡൂര്‍: കാട്ടിപ്പജെ തലപ്പച്ചേരി ചന്ദ്രംവയലില്‍ കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി. വ്യാപക കൃഷിനാശമുണ്ടായി. രണ്ട് കുട്ടിയാനകളടക്കം ആറ് ആനകളാണ് കൃഷിയിടത്തിലിറങ്ങിയത്. തലപ്പച്ചേരിയിലെ വെങ്കട്ടരമണ, അപ്പക്കുഞ്ഞിമാസ്റ്റര്‍, ചന്ദ്രശേഖര എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ നാട്ടുകാരും വനംവകുപ്പ് അധികൃതരും കൃഷിയിടത്തില്‍ നിന്ന് ആനകൂട്ടത്തെ തുരത്തിയോടിച്ചു. അതിനിടെ ആനക്കൂട്ടം സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വനമേഖലയിലേക്ക് കടന്നു. ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജീവന്‍, പാണ്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ്, ബോവിക്കാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നും ആനകൂട്ടത്തെ തുരത്തിയോടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പടക്കംപൊട്ടിച്ചും തീകൊളുത്തിയുമാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയോടിച്ചത്.
ദ്രുതകര്‍മ്മസേന ഇന്ന് സ്ഥലത്തെത്തും.Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം