updated on:2018-11-19 06:40 PM
കശുമാവുകള്‍ നേരത്തെ പൂത്തു; പ്രതീക്ഷയോടെ കര്‍ഷകര്‍

www.utharadesam.com 2018-11-19 06:40 PM,
ബദിയടുക്ക: കശുമാവുകള്‍ നേരത്തെ പൂത്തു തുടങ്ങിയത് കര്‍ഷകരില്‍ പ്രതീക്ഷയുയര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിയായപ്പോഴേക്കുമാണ് പൂക്കള്‍ വിരിഞ്ഞിരുന്നത്. ഇത്തവണ പല തോട്ടങ്ങളും നവംബര്‍ പകുതിയോടെ തന്നെ പൂത്തു തുടങ്ങിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കലാവസ്ഥ അനുകൂലമായാല്‍ ബാക്കിയുള്ള കശുമാവുകള്‍ കൂടി പൂത്തു തുടങ്ങുമെന്നാണ് കര്‍ഷകര്‍ കണക്കുകൂട്ടുന്നത്. ഇപ്പോള്‍ തന്നെ രാത്രിയില്‍ ചെറിയ തോതിലുള്ള തണുപ്പും പകല്‍ സമയത്ത് ലഭിക്കുന്ന നല്ല വെയിലും കാരണം പൂക്കള്‍ കരിഞ്ഞു പോകാനുള്ള സാധ്യത നന്നെ കുറവാണ്. കഴിഞ്ഞ വര്‍ഷം150 രൂപയാണ് തുടക്കത്തില്‍ ഒരു കിലോ കശുവണ്ടിക്ക് ലഭിച്ചത്.എന്നാല്‍ ഇടവിട്ട് മഴപെയ്തതോടെ കശുവണ്ടി വില 120 രൂപയായി കുറയുകയായിരുന്നു. 110 രൂപയ്ക്കടുത്താണ് ഇപ്പോഴത്തെവില. വിളവെടുപ്പ് സീസണ്‍ ആരംഭിക്കുന്നതോടെ വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്. കശുവണ്ടിക്ക് മോഹ വില ലഭിക്കുമ്പോഴും ജില്ലയില്‍ ഇരുനൂര്‍ ഹെക്ടറോളം മാത്രമാണ് സ്വാകാര്യ വ്യക്തികളുടെ കശുമാവുകൃഷിയുള്ളത്. വേനല്‍കാലത്ത് ലഭിക്കുന്ന കശുവണ്ടി വിളവും കൊണ്ടാണ് ഇവരുടെ ഒരു വര്‍ഷത്തെ ജീവിതം തന്നെ മുന്നോട്ട് പോകുന്നത്. ചില കര്‍ഷകര്‍ നേരത്തെ തന്നെ കശുമാവു വെട്ടിമാറ്റി റബറിലേക്ക് വഴി മാറിയിരുന്നു. മുമ്പ് ലഭിച്ചിരുന്ന റബറിന്റെ ഉയര്‍ന്ന വിലയാണ് ഈ മാറ്റത്തിന് കാരണം. ഇപ്പോഴത്തെ റബറിന്റെ വിലയിടിവ് പലരേയും മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. റബര്‍ കൃഷിയെ അപേക്ഷിച്ച് കശുവണ്ടി കൃഷിക്ക് ഉല്‍പാദന ചിലവ് വളരെ കുറവായതുകൊണ്ടാണ് കര്‍ഷകരെ വീണ്ടും കശുവണ്ടി കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്.Recent News
  ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ നാസയിലേക്ക് ക്ഷണം; നാടിന്റെ യശസ് വാനോളമുയര്‍ത്തി ഖലീല്‍

  എം.ജി. റോഡില്‍ അപകടഭീഷണിയുയര്‍ത്തി പഴയ കെട്ടിടങ്ങള്‍; ആശങ്കയോടെ വ്യാപാരികളും യാത്രക്കാരും

  ദുരിതങ്ങള്‍ ഒഴിയുന്നില്ല; രോഗശയ്യയിലായ മുഹമ്മദിന് വേണ്ടത് ഇനി ഉദാരമതികളുടെ സഹായം

  കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

  കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് അറുതിയില്ല

  കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

  37 വര്‍ഷം തപാല്‍ വകുപ്പിന് വേണ്ടി സേവനം ചെയ്‌തെങ്കിലും ആനുകൂല്യങ്ങള്‍ ഇനിയുമകലെ

  വിദ്യാനഗറില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് അധികാരികള്‍

  അന്താരാഷ്ട്ര നിലവാരത്തില്‍ കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി

  ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

  കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

  കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

  നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

  ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി

  അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം