updated on:2018-11-26 07:05 PM
നാരായണിയമ്മയെത്തി; നൂറാം വയസിലും അവശതകള്‍ മറന്ന് കളിയാട്ടം കാണാന്‍

www.utharadesam.com 2018-11-26 07:05 PM,
കാഞ്ഞങ്ങാട്: നൂറാം വയസിലും അവശതകള്‍ മറന്ന് തറവാട്ടംഗം കളിയാട്ടം കാണാന്‍ എത്തി. പുറവങ്കര തറവാട്ടില്‍ കഴിഞ്ഞ ദിവസം നടന്ന കളിയാട്ടം കാണുന്നതിനാണ് പി.കെ. നാരായണിയമ്മ എത്തിയത്. അതും ഏറെ കിലോമീറ്ററുകള്‍ താണ്ടി തൃശൂരില്‍ നിന്നുമാണവര്‍ എത്തിയത്. ഭര്‍ത്താവും സ്വാതന്ത്ര്യ സമരസേനാനിയും പതന്‍ വാലാസ് കമ്പനിയുടെ ജനറല്‍ മാനേജരുമായ എം.കെ. നായരോടൊപ്പം ഏറെക്കാലം മുംബൈയിലായിരുന്നു താമസിച്ചിരുന്നത്.
വെള്ളിക്കോത്ത് വിദ്വാന്‍ പി. കേളുനായരുടെ ദേശീയ വിദ്യാലയത്തില്‍ പഠിക്കുവാനും മഹാകവി പി. കുഞ്ഞിരാമന്‍ നായരും വിദ്വാന്‍ പി. കേളുനായരും താമസിച്ച വെള്ളിക്കോത്തെ ശാന്തിമന്ദിരത്തില്‍ ഏറെക്കാലം താമസിക്കുവാനും നാരായണിയമ്മക്ക് കഴിഞ്ഞു. ഭര്‍ത്താവ് മരിച്ചതോടെ കേരളത്തില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മകന്‍ പ്രസാദിനൊപ്പം തൂശ്ശൂരിലേക്ക് താമസം മാറുകയായിരുന്നു. മകള്‍ ലക്ഷ്മിയും ഭര്‍ത്താവ് രാജനും മറ്റുമക്കളായ മധുവും പ്രസാദും നാരായണിയമ്മക്കൊപ്പമുണ്ടായിരുന്നു.
നാരായണിയമ്മയെ മുതിര്‍ന്ന അംഗം പി. ഭാര്‍ഗ്ഗവി അമ്മ പൊന്നാടയണിയിച്ച് ആദരിച്ചു. മുതിര്‍ന്ന അംഗം പി. കോമന്‍ നായര്‍ നാരായണിയമ്മക്ക് ഉപഹാരം നല്‍കി.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു