updated on:2018-11-30 06:48 PM
കാസര്‍കോട് സ്വദേശിക്ക് മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡോക്ടറേറ്റ്

www.utharadesam.com 2018-11-30 06:48 PM,
കാസര്‍കോട്: രാജ്യത്തെ മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനമായ മുംബൈ ഐ.ഐ.ടിയില്‍ നിന്ന് കാസര്‍കോട് സ്വദേശിക്ക് ഡോക്ടറേറ്റ്. അണങ്കൂര്‍ 'മുല്‍തസമി' ലെ പി.എം അബ്ദുല്‍ഖാദറിന്റെയും സൗദ അബ്ദുല്‍ഖാദറിന്റെയും മകന്‍ മുഹമ്മദ് അസ്‌ലമിനാണ് പി.എച്ച്.ഡി ലഭിച്ചത്.
സൂറത്ത്കല്‍ എന്‍.ഐ.ടിയില്‍ നിന്ന് എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ അസ്‌ലം മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ജിയോടെക്‌നിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. നേരത്തെ ജപ്പാനിലെ ഫുക്കുവോക്കയില്‍ നടന്ന ഏഷ്യന്‍ റീജ്യണല്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഐ.ഐ.ടിയില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.ടെക് പൂര്‍ത്തിയാക്കിയ അസ്‌ലമിന് പ്രൊഫ. എം.എന്‍ ശിവശങ്കര്‍ ഗോള്‍ഡ് മെഡല്‍, പ്രൊഫ. ആര്‍.കെ യാഗി ഗോള്‍ഡ് മെഡല്‍, യു.എസ് മല്യ മെമ്മോറിയല്‍ പ്രൈസ്, ശ്രീമതി ഉമാദേവി ചന്നബാസപ്പ പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
സി.പി.സി.ആര്‍.ഐ കേന്ദ്രീയ വിദ്യാലയ, ബംഗളൂരുവിലെ ആര്‍മി സര്‍വ്വീസ് കോര്‍പ്പ് കേന്ദ്രീയ വിദ്യാലയ എന്നിവിടങ്ങളില്‍ നിന്നാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം