updated on:2018-12-02 06:20 PM
ജലസ്രോതസുകള്‍ വറ്റുന്നു; തടയണ നിര്‍മ്മാണവുമായി കര്‍ഷകര്‍

www.utharadesam.com 2018-12-02 06:20 PM,
ബദിയടുക്ക: മഴയുടെ ലഭ്യത കുറഞ്ഞതോടെ പുഴകളും തോടുകളും മറ്റു ജലസ്രോതസുകളും വറ്റാന്‍ തുടങ്ങി. പരമ്പരാഗതമായി നിര്‍മ്മിച്ചിരുന്ന തടയണകളായിരുന്നു കാര്‍ഷിക വിളകള്‍ക്കുള്ള വെള്ളത്തിനായി കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തടയണ നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതി നടപ്പിലായതോടെ ജല സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള തടയണ നിര്‍മ്മാണ പ്രവര്‍ത്തനം തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് ഒരു പരിധിവരെയെങ്കിലും കര്‍ഷകര്‍ക്ക് സഹായകമായിരുന്നു. എന്നാല്‍ തൊഴിലുറപ്പ് നിയമ പ്രകാരം തടയണ പ്രവൃത്തി നടപ്പാക്കേണ്ട എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് കര്‍ഷകര്‍ക്ക് വിനയായത്. ഇതോടെ തടയണ നിര്‍മ്മാണവും നിലച്ചു. മൂന്നുവര്‍ഷം മുമ്പ് വരെ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി നിര്‍മ്മാണ പ്രവൃത്തി നടത്തിയിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റ് തടയണകള്‍ക്ക് മാത്രം സാമ്പത്തിക സഹായം നല്‍കിയാല്‍ മതിയെന്ന കേന്ദ്ര നിര്‍ദ്ദേശം വന്നതോടെയാണ് താല്‍ക്കാലിക തടയണ നിര്‍മ്മാണം നിലക്കാന്‍ കാരണമായത്. അരനൂറ്റാണ്ട് മുമ്പേ കര്‍ഷകര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് തടയണ വഴിയുള്ള ജല സംരക്ഷണം. ഉള്‍ഭാഗത്തെ ചെറു തോടുകള്‍ക്കും തടയണ പണിതിരുന്നു. കാലവര്‍ഷം തുടങ്ങുമ്പോള്‍ പൊളിച്ച് മാറ്റുന്നതാണ് ഇതിന്റെ രീതി. കല്ലും മണ്ണും ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയില്‍ നിര്‍മ്മിക്കുന്ന തടയണകളില്‍ ഏക്കറോളം വെള്ളംകെട്ടി നില്‍ക്കുന്നത് വേനല്‍ക്കാലത്തെ പതിവ് കാഴ്ചയായിരുന്നു. തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുന്നതിന് മുമ്പ് പ്രദേശത്തെ കര്‍ഷകര്‍ സംഘം ചേര്‍ന്ന് വിഹിതമെടുത്താണ് നിര്‍മ്മിച്ചിരുന്നത്. നാമമാത്രമായ സഹായമാണ് പഞ്ചായത്ത് ചെയ്തിരുന്നത്. മാത്രവുമല്ല തടയണകളുടെ കണക്കും സൂക്ഷിച്ചിരുന്നു. ഒരു തടയണക്ക് 50,000രൂപ വരേയാണ് ചിലവ്. സ്ഥിരം തടയണകളില്‍ നിന്നുമുണ്ടാകുന്ന ചോര്‍ച്ചയും ആയിരം അടിവരെ താഴ്ചയില്‍ കിടക്കുന്ന കുഴല്‍ കിണറുകളിലെ വെള്ളം വര്‍ഷങ്ങള്‍ക്കകം വറ്റുന്നതും താല്‍ക്കാലിക തടയണകളുടെ പ്രധാന്യം ഏറിയതായി പറയുമ്പോഴും പലരും തടയണ നിര്‍മ്മാണത്തില്‍ നിന്നും പിന്തിരിഞ്ഞു. അതേസമയം കാര്‍ഷിക ആവശ്യത്തിനുള്ള ജല ലഭ്യത കണക്കിലെടുത്ത് ഒരു കൂട്ടം കര്‍ഷകരുടെ കൂട്ടായ്മയില്‍ ഏത്തടുക്ക നേരപ്പാടി പുഴയില്‍ തടയണ നിര്‍മ്മാണത്തിന് കൈകോര്‍ത്ത് പ്രവര്‍ത്തനം പൂര്‍ത്തിയായിവരുന്നു.Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം