updated on:2018-12-09 06:13 PM
കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം

www.utharadesam.com 2018-12-09 06:13 PM,
കുമ്പള: കുമ്പള ടൗണില്‍ റോഡ് കയ്യേറി ആക്രിക്കച്ചവടം നടത്തുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡിന്റെ ഇരുവശവും കയ്യേറിയാണ് ആക്രിക്കച്ചവടം നടത്തുന്നത്. ഇവിടെയെത്തിക്കുന്ന പഴയ സാധനങ്ങള്‍ റോഡില്‍ തന്നെയാണ് പൊളിച്ചുമാറ്റുന്നത്. അതിനിടെ കുപ്പികളും മറ്റും റോഡില്‍ തെറിച്ച് വീണ് കാല്‍നട യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാനും കാരണമാകുന്നു. വാഹനങ്ങളുടെ ടയറുകളില്‍ കുപ്പിച്ചില്ലുകള്‍ തുളച്ചുകയറുന്നതും പതിവായിരിക്കുകയാണ്. ദിനേന നൂറ് കണക്കിന് വിദ്യാര്‍ത്ഥികളടക്കം കടന്നുപോകുന്ന റോഡിലാണ് ഈ സ്ഥിതി. ആക്രിസാധനങ്ങള്‍ സൂക്ഷിച്ച ചാക്കുകെട്ടുകള്‍ റോഡിലാണ് വെച്ചിരിക്കുന്നത്. ഇത് കാരണം വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ ആകുന്നില്ല. പഴയ സാധനങ്ങള്‍ പൊളിച്ച് മാറ്റുന്നതിനിടെ പൊടി പാറുന്നത് കാരണം സമീപത്തെ വ്യാപാരികള്‍ക്കും ദുരിതമുണ്ടാകുന്നതായി പരാതിയുണ്ട്. പഞ്ചായത്ത് അധികൃതരും പൊലീസും വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.



Recent News
  ഗ്ലാസ് ജനല്‍ ഷട്ടറുകളുള്ള ബസുകളില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിക്കുന്നു; പരിഹാരം വേണമെന്ന് ആവശ്യം

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു

  റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത: കാലിച്ചാനടുക്കത്ത് അപകടം പെരുകുന്നു

  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്