updated on:2018-12-10 06:38 PM
കാക്കിക്കുള്ളിലെ കാരുണ്യമനസിന് ബിഗ് സല്യൂട്ട്

www.utharadesam.com 2018-12-10 06:38 PM,
കാസര്‍കോട്: കാക്കിക്കുള്ളിലെ കാരുണ്യ മനസ് തിരിച്ചറിഞ്ഞതോടെ ബേക്കല്‍ പൊലീസിന് അഭിനന്ദന പ്രവാഹം. ബേക്കല്‍ എസ്.ഐ. കെ.പി. വിനോദ് കുമാറിന്റെയും സഹ പ്രവര്‍ത്തകരുടെയും നന്മ മനസിനെയാണ് ജനങ്ങള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കപ്പാറ എന്ന സ്ഥലത്തുള്ള രമേശന്‍ ഇന്നലെ വേറിട്ടൊരു പരാതിയുമായി ബേക്കല്‍ സ്റ്റേഷനിലെത്തിയിരുന്നു. തന്റെ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കുകയാണെന്നായിരുന്നു രമേശന്റെ പരാതി. വില്ലേജ് ഓഫീസിലോ പഞ്ചായത്ത് ഓഫീസിലോ നല്‍കേണ്ടിയിരുന്ന പരാതിയാണ് പൊലീസിന് ലഭിച്ചത്. കളിയാക്കാനായി ആരെങ്കിലും രമേശനെ സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടതാകുമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ രണ്ട് കുട്ടികളടക്കമുള്ള രമേശന്റെ കുടുംബത്തിന് കയറിക്കിടക്കാന്‍ വീടില്ലെന്ന് തിരിച്ചറിഞ്ഞ എസ്.ഐ. വിനോദ് കുമാറും സഹപ്രവര്‍ത്തകരും ഐസ്‌ക്രീം വ്യാപാരി കളനാട്ടെ സി.എച്ച്. അബ്ദുല്ലയും ചേര്‍ന്ന് വീട് പണി പൂര്‍ത്തിയാക്കാന്‍ രമേശന്‍ ആവശ്യപ്പെട്ട തുക നല്‍കി തിരിച്ചയക്കുകയായിരുന്നു. ഇത് സംബന്ധിച്ച് എസ്.ഐ. കെ.പി. വിനോദ് കുമാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് മണിക്കൂറുകള്‍ക്കകം 33000ല്‍പ്പരം ലൈക്കുകളാണ് ലഭിച്ചത്. ഷെയര്‍ ചെയ്തവരുടെ എണ്ണം എട്ടായിരത്തോളമാണ്. ഏഴായിരത്തില്‍പ്പരം ആളുകളാണ് സല്‍പ്രവൃത്തി തിരിച്ചറിഞ്ഞ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. നേരത്തെയും വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.Recent News
  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി