updated on:2018-12-12 01:44 PM
ദുരിതങ്ങള്‍ ഒഴിയുന്നില്ല; രോഗശയ്യയിലായ മുഹമ്മദിന് വേണ്ടത് ഇനി ഉദാരമതികളുടെ സഹായം

www.utharadesam.com 2018-12-12 01:44 PM,
കാസര്‍കോട്: രോഗവും സാമ്പത്തിക ബാധ്യതയും വരുത്തി വെച്ച ദുരിതങ്ങളില്‍ കരകയറാനാകാതെ വീര്‍പ്പുമുട്ടുന്ന മുഹമ്മദിന് ഇനി വേണ്ടത് ഉദാരമതികളുടെ അകമഴിഞ്ഞ സഹായം.
മഞ്ചേശ്വരം കടമ്പാര്‍ മരിയപ്പടുപ്പിലെ മുഹമ്മദ് (50) തളര്‍വാതം ബാധിച്ച് കിടപ്പിലായിട്ട് വര്‍ഷങ്ങളായി. മരിയപ്പടുപ്പിലെ വാടക വീട്ടില്‍ ഭാര്യക്കും ഭാര്യമാതാവിനുമൊപ്പമാണ് മുഹമ്മദ് താമസിക്കുന്നത്. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തിവരികയായിരുന്ന മുഹമ്മദിനെ അഞ്ചുവര്‍ഷം മുമ്പാണ് രോഗം വേട്ടയാടാന്‍ തുടങ്ങിയത്.
ഇതോടെ കിടപ്പിലായ മുഹമ്മദിനെ പരിചരിക്കേണ്ട ഉത്തരവാദിത്വം ഭാര്യ മറിയുമ്മക്കായി. വൃക്ക സംബന്ധമായ അസുഖവും ശ്വാസ തടസവും പ്രഷറും ഷുഗറും അടക്കമുള്ള അസുഖങ്ങളും മുഹമ്മദിനെ വേട്ടയാടുകയാണ്. മറിയുമ്മക്ക് ബീഡി തെറുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. ഭര്‍ത്താവിനെ കൂടാതെ പലതരം അസുഖങ്ങളാല്‍ വലയുന്ന മാതാവിന്റെ പരിചരണവും മറിയുമ്മക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. മുഹമ്മദിന്റെ ചികിത്സക്ക് ഇതിനകം ലക്ഷങ്ങള്‍ ചിലവായിക്കഴിഞ്ഞു. തുടര്‍ ചികിത്സക്ക് ഇനിയും ലക്ഷങ്ങള്‍ വേണ്ടി വരും. സ്വന്തമായി വീടില്ലാത്തതിനാല്‍ വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് മാസ വാടകയ്ക്കും പണം കണ്ടെത്തേണ്ടി വരുന്നു. മുഹമ്മദിനെ സഹായിക്കാനായി കാസര്‍കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഉപ്പള ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 150021200403121 ഐ.എഫ്.സി കോഡ് 1 ബി.കെ. എല്‍0450 ടി.കെ.ഡി. ഫോണ്‍: 9995246436.Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍