updated on:2018-12-14 05:52 PM
ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ നാസയിലേക്ക് ക്ഷണം; നാടിന്റെ യശസ് വാനോളമുയര്‍ത്തി ഖലീല്‍

www.utharadesam.com 2018-12-14 05:52 PM,
കാസര്‍കോട്: ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാനും അവ അതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുമായി ബദിയടുക്ക സ്വദേശിയായ യുവ ശാസ്ത്രജ്ഞന് നാസയിലേക്ക് ക്ഷണം. ബദിയടുക്കയിലെ അബ്ദുല്‍ മജീദ് പൈക്കയുടെയും സുബൈദ ഗോളിയടിയുടെയും മകന്‍ ഇബ്രാഹിം ഖലീലാണ് നാടിന്റെ യശസ് വാനോളമുയര്‍ത്തിയത്. ഒരു ഗ്രാമീണ ബാലന്റെ സ്വപ്‌നങ്ങള്‍ക്ക് ആകാശത്തോളം ഉയര്‍ന്നു പറക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇതുവഴി ഖലീല്‍. സ്വപ്രയത്‌നത്താലാണ് ഖലീല്‍ അക്കാദമിക് വിജയഗാഥ വെട്ടിത്തെളിച്ചത്. നാട്ടിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഏറനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ഖലീല്‍ പിന്നീട് ജര്‍മ്മനിയിലെ ബൊഖുമിലുള്ള പ്രശസ്തമായ റഹ്‌റ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടേഷന്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി. നാഷനല്‍ സ്‌കോളര്‍ഷിപ്പോടെ ബാച്ചിലെ ആദ്യ അഞ്ചില്‍ ഒരാളായാണ് ഖലീല്‍ മാസ്‌റ്റേഴ്‌സ് ബിരുദം സ്വന്തമാക്കിയത്.
2015ല്‍ ഖലീലിനെ യൂറോപ്പിലെങ്ങും പ്രശസ്തവും ഇറ്റലിയിലെ ഏറ്റവും പഴക്കം ചെന്ന സാങ്കേതിക സര്‍വ്വകലാശാലയുമായ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി ഓഫ് ട്യൂറിന്‍ ഗവേഷണ സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തു. ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞരുടെ അഭിലാഷമായ, ഏതാണ്ട് ഒന്നേകാല്‍ കോടി ഇന്ത്യന്‍ രൂപ വരുന്ന 'മേരി ക്യൂറി' സ്‌കോളര്‍ഷിപ്പിന് ഖലീലിനൊപ്പം അര്‍ഹനായ മറ്റൊരാള്‍ , ഏറോസ്‌പേസ് രംഗത്തെ ഗവേഷകരില്‍ പ്രമുഖനായ പ്രൊഫസര്‍ ഇറാസ്‌മോ കരേറ ആണ്.
ഏറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ഈ വര്‍ഷാവസാനത്തോടെ തന്റെ പി.എച്ച്.ഡി ഗവേഷണം പൂര്‍ത്തിയാക്കാനിരിക്കെ ഖലീലിന്റെ ചില ഗവേഷണ പ്രബന്ധങ്ങള്‍ ശ്രദ്ധയില്‍പെട്ട ലോകപ്രശസ്ത ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസക്ക് കീഴിലെ ഗ്ലെന്‍ റിസര്‍ച്ച് സെന്റര്‍, ഗവേഷണഫലങ്ങള്‍ അവതരിപ്പിക്കാനും അവ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായി ഖലീലിനെ ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച ഖലീല്‍ ഇപ്പോള്‍ നാസ ഗ്ലെന്‍ റിസര്‍ച്ച് സെന്ററില്‍ വിശിഷ്ടാതിഥിയായി എത്തിയിരിക്കുകയാണ്.
സാധാരണ കുടുംബത്തില്‍ ജനിച്ച്, കഠിന പ്രയത്‌നത്തിലൂടെ ശാസ്ത്ര സാങ്കേതിക ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്ര തുടരുന്ന ഖലീല്‍ ഇന്നിന്റെ തലമുറക്ക് മുന്നില്‍ പാഠപുസ്തകം കൂടിയായിരിക്കുകയാണ്.



Recent News
  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി