updated on:2018-12-19 06:29 PM
ചെര്‍ക്കളയിലെ പുതിയ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

www.utharadesam.com 2018-12-19 06:29 PM,
കാസര്‍കോട്: ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചിരുന്ന ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുനീക്കിയതിന് പകരം പുതിയ ട്രാഫിക് സര്‍ക്കിള്‍ നിര്‍മിക്കാനുള്ള നടപടികള്‍ അനിശ്ചിതത്വത്തില്‍. പുതിയ സര്‍ക്കിളിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന മന്ത്രി ജി. സുധാകരന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ല. ഒരുവര്‍ഷം മുമ്പാണ് മന്ത്രി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെര്‍ക്കള ടൗണിലെ ട്രാഫിക് സര്‍ക്കാര്‍ പൊളിച്ചുനീക്കിയത്. ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മിച്ച ട്രാഫിക് സര്‍ക്കിള്‍ വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുന്ന സ്ഥിതിയുണ്ടാക്കുന്നുവെന്നും ഗതാഗതക്കുരുക്കിന് ഇടവരുത്തുന്നുവെന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് സര്‍ക്കിള്‍ പൊളിച്ചുമാറ്റാനുള്ള നടപടി സ്വീകരിച്ചത്.എന്നാല്‍ ഒരുവര്‍ഷം പിന്നിട്ടിട്ടും പുതിയ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കാത്തതുകാരണം ഇവിടെ അപകടങ്ങള്‍ക്കും വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ക്കും സാഹചര്യമുണ്ടായിരിക്കുകയാണ്. മുമ്പുണ്ടായിരുന്ന ട്രാഫിക് സര്‍ക്കിളിന്റെ വൃത്താകൃതിയിലുള്ള അടയാളം ഇപ്പോഴും ഇവിടെയുണ്ട്. അതിനനുസരിച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഫലത്തില്‍ പഴയ ട്രാഫിക് സര്‍ക്കിള്‍ ഇവിടെയുണ്ടെന്ന പ്രതീതി നിലനില്‍ക്കുന്നു. വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ കടന്നുപോകുന്നത് തടയാന്‍ സര്‍ക്കിള്‍ പൊളിച്ച സ്ഥാനത്ത് നേരത്തെ പൂഴിചാക്കുകള്‍ നിരത്തിവെച്ചിരുന്നു. ഇപ്പോള്‍ അവ അപ്രത്യക്ഷമായിരിക്കുകയാണ്. രാത്രികാലങ്ങളിലാണ് ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. ഒരുഭാഗത്ത് റോഡ് പൂര്‍ണമായും തകര്‍ന്നതിനാല്‍ വണ്‍വേയിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പുതിയ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കുന്നതിന് 39 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്. ഇതിന്റെ ടെണ്ടര്‍ വിളിച്ചെങ്കിലും കരാറുകാരന്‍ 33 ശതമാനം അധികം ആവശ്യപ്പെടുകയായിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. പിന്നീട് പുതിയ ടെണ്ടര്‍ നടത്താന്‍ നടപടിയാരംഭിച്ചെങ്കിലും ടാറിംഗ് അടക്കമുള്ളവയുടെ വില കൂടിയത് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ 70 ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും അതിനുള്ള സര്‍ക്കാര്‍ അംഗീകാരം ഇതുവരെ ലഭ്യമായിട്ടില്ല. മുമ്പ് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ കരാറുകാരെ ചിലര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായും പറയുന്നു. ആദ്യം രണ്ടുതവണ ടെണ്ടര്‍ ക്ഷണിച്ചപ്പോഴും കരാറുകാര്‍ ആരും തന്നെ പങ്കെടുത്തിരുന്നില്ല. ദേശീയപാതയടക്കം നാലുപ്രധാന പാതകള്‍ ചേരുന്ന ജില്ലയിലെ പ്രധാനജംഗ്ഷന്‍ കൂടിയായതിനാല്‍ ഇതിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് എത്രയും വേഗം ട്രാഫിക് സര്‍ക്കിള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്.Recent News
  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി