updated on:2018-12-19 07:12 PM
നിരാലംബരായ അമ്മമാരുടെ കണ്ണീരൊപ്പാന്‍ കനിവിന്റെ ദാഹജലവുമായി പൊലീസ്

www.utharadesam.com 2018-12-19 07:12 PM,
ബേക്കല്‍: അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് വീടൊരുക്കി സേവനത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്ന പൊലീസ് നിരാലംബരായ അമ്മമാരുടെ കണ്ണീരൊപ്പാനും രംഗത്ത്. ഇത്തവണ കുടിവെള്ളത്തിന്റെ രൂപത്തിലാണ് ബേക്കല്‍ പൊലീസിന്റെ കനിവ് പരന്നൊഴുകിയത്. എസ്.ഐ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ സ്റ്റേഷന്‍ പരിധിയില്‍പെട്ട നെല്ലിയടുക്കത്തെ കുടുംബങ്ങള്‍ക്കാണ് ഇക്കുറി ആശ്വാസമേകാനെത്തിയത്. ആരാരുമില്ലാത്ത നാല് അമ്മമാര്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുന്ന വിവരമറിഞ്ഞതോടെയാണ് ഇവരെ സഹായിക്കാനുള്ള തീരുമാനമെടുത്തത്. നെല്ലിയടുക്കത്തെ കമലമ്മ(90), രാധ(80), രാജീവി(78), പുഷ്പ(50) എന്നിവരാണ് ആരും സഹായിക്കാനില്ലാതെ ദുരിതജീവിതം തള്ളിനീക്കുന്നത്. ഇവര്‍ അവിവാഹിതരുമാണ്. ഇവര്‍ക്ക് പൊലീസ് ഉദുമ ബില്‍ഡിംഗ് അസോസിയേഷന്റെ സഹായത്തോടെ കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ഖത്തറിലുള്ള ഒരു ബിസിനസ്സുകാരന്‍ അതിന് വേണ്ട സാമ്പത്തികസഹായം നല്‍കുകയും ചെയ്തു. ഇന്നലെ നെല്ലിയടുക്കത്തെ ആ വീട്ടുമുറ്റത്ത് കുഴല്‍കിണര്‍ സ്ഥാപിച്ചപ്പോള്‍ അതിവേഗമാണ് വെള്ളം ലഭിച്ചത്. ഏറെ ദൂരെ നിന്ന് വെള്ളം ചുമന്ന് വരേണ്ട അവസ്ഥയ്ക്ക് മാറ്റം വരുത്തി തൊട്ടരികില്‍ വെള്ളമെത്തിയപ്പോള്‍ ആ അമ്മമാര്‍ക്ക് അത് വലിയ ആഘോഷമായി മാറി.
ബേക്കല്‍ പൊലീസിനും അത് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷമായിരുന്നു. ആരോരുമില്ലാത്ത അമ്മാരെ ചേര്‍ത്ത് നിര്‍ത്തി ഞങ്ങള്‍ എന്നും കൂടെയുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
ബോര്‍വെല്‍ മാത്രമല്ല നേരത്തെ ഇതേ കോളനിയില്‍ ഒരു വീടും ബേക്കല്‍ പൊലീസിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നു. അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതും ബേക്കല്‍ പൊലീസാണ്.Recent News
  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു