updated on:2018-12-23 05:34 PM
പാലങ്ങള്‍ അപകടാവസ്ഥയില്‍; യാത്ര ഭീതിയോടെ

www.utharadesam.com 2018-12-23 05:34 PM,
പെര്‍ള: കാലപ്പഴക്കം മൂലം പാലങ്ങള്‍ അപകടാവസ്ഥയില്‍.
വാഹന യാത്ര അപകടം മുന്നില്‍ കണ്ടുകൊണ്ട്. എണ്‍മകജെ പഞ്ചായത്തിനേയും ബെള്ളൂര്‍ പഞ്ചായത്തിനേയും പരസ്പരം ബന്ധിപ്പിക്കുന്ന വാണിനഗര്‍-മുതലഗുണ്ടി-ബൈലമൂല പൊതുമരാമത്ത് റോഡിലെ മുതലഗുണ്ടി, ഈളന്തോടി എന്നീ പാലങ്ങളാണ് അപകടാവസ്ഥയിലുള്ളത്.
പാലങ്ങളുടെ ഫില്ലറിന്റെ അടിഭാഗം കോണ്‍ക്രീറ്റ് തകര്‍ന്ന് ഇരുമ്പ് കമ്പികള്‍ ദ്രവിച്ച് ഏത് സമയവും നിലംപൊത്താവുന്ന തരത്തിലാണുള്ളത്. ഇരുപത് വര്‍ഷം മുമ്പ് പണിത പാലം കാലപ്പഴക്കം മൂലം കോണ്‍ക്രീറ്റുകള്‍ അടര്‍ന്നുപോയതാണെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലെ പുത്തൂരിലേക്കും സുള്ള്യയിലേക്കും പെര്‍ള ഭാഗത്തുനിന്നും ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന റോഡായതുകൊണ്ട് ചെറുതും വലുതുമായ നിരവധി വാഹനങ്ങളും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാരുമാണ് പാലത്തിലൂടെ കടന്നുപോകുന്നത്. അപകടാവസ്ഥയിലുള്ള പാലത്തിന്റെ അറ്റകുറ്റ പ്രവര്‍ത്തനം നടത്തണമെന്ന് പലവട്ടം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ പാലം നിലംപൊത്തിയാല്‍ ബെള്ളൂര്‍ പഞ്ചായത്തിന്റെ എണ്‍മകജെ പഞ്ചായത്തിന്റെ ഇരുഭാഗങ്ങളും ഒറ്റപ്പെടും. അതുകൊണ്ടുതന്നെ അടിയന്തിരമായി പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍