updated on:2019-01-06 07:38 PM
ഓര്‍മ്മകളില്‍ എം.എല്‍.എ; അവര്‍ക്കിനി സ്‌കൂള്‍ ബസില്‍ യാത്ര

www.utharadesam.com 2019-01-06 07:38 PM,
കുമ്പള: അന്തരിച്ച പി.ബി. അബ്ദുല്‍റസാഖിന്റെ ദീപ്ത സ്മരണയില്‍ ആരിക്കാടിയിലെ കുട്ടികള്‍ക്ക് ആഹ്ലാദാരവങ്ങളോടെ സ്‌കൂള്‍ ബസില്‍ ഇനി യാത്ര. പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആരിക്കാടി ജി.എം.എല്‍.പി. സ്‌കൂളിന് അനുവദിച്ച ബസിന്റെ ഉദ്ഘാടനവും അബ്ദുല്‍റസാഖ് അനുസ്മരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ നിര്‍വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരിഫ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എ. ധനസഹായത്തോടെ നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍. പുണ്ഡരീകാക്ഷ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ താഹിറ യൂസഫ്, ഗ്രാമ പഞ്ചായത്തംഗം സൈനബ എം., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിനേശ കെ., ബി.പി.ഒ. വിജയകുമാര്‍ പി., എം. അബ്ബാസ്, അഷ്‌റഫ് കൊടിയമ്മ, മൊയ്തീന്‍ കെ.എം., കമലാക്ഷന്‍ കെ., പി.കെ. മുസ്തഫ, കെ.പി. മുനീര്‍, ബി.എ. റഹ്മാന്‍, സത്താര്‍ ആരിക്കാടി, മുഹമ്മദ് ആനബാഗിലു, ഹമീദ് സ്റ്റോര്‍, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി. മുരളീധരന്‍ സ്വാഗതവും കുഞ്ഞികൃഷ്ണന്‍ ഇ. നന്ദിയും പറഞ്ഞു.



Recent News
  ഗ്ലാസ് ജനല്‍ ഷട്ടറുകളുള്ള ബസുകളില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിക്കുന്നു; പരിഹാരം വേണമെന്ന് ആവശ്യം

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു

  റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത: കാലിച്ചാനടുക്കത്ത് അപകടം പെരുകുന്നു

  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്