updated on:2019-01-13 06:47 PM
ബദിയടുക്കയില്‍ അഗ്നിശമന യൂണിറ്റിന് നീക്കിവെച്ച സ്ഥലം അങ്ങനെത്തന്നെയുണ്ട്

www.utharadesam.com 2019-01-13 06:47 PM,
ബദിയടുക്ക: വേനല്‍ കടുത്തതോടെ തീപിടിത്തം പതിവാകുന്നു. ബദിയടുക്ക, പുത്തിഗെ, എണ്‍മകജെ, കുംബഡാജെ, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ തീപിടിത്തം പതിവാകുന്നതോടെ കിലോമീറ്ററുകള്‍ താണ്ടി കാസര്‍കോട്, മംഗല്‍പ്പാടി, കുറ്റിക്കോല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് അഗ്‌നി ശമന സേനാവിഭാഗം എത്തേണ്ടത്. ഇതുമൂലം ഓടിയെത്താനാവാതെ വിയര്‍ക്കുകയണ് അഗ്‌നിശമനസേന. എത്തിയാല്‍ തന്നെ ഒന്നുകില്‍ എഞ്ചിനുകളില്‍ വെള്ളമുണ്ടാകാറില്ല. ആവശ്യത്തിനുള്ള വെള്ളം നിറച്ച് സ്ഥലത്തെത്തുമ്പോഴേക്കും പൂര്‍ണ്ണമായും അഗ്‌നിവിഴുങ്ങിയിരിക്കും. ഈ പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന തീപിടിത്തങ്ങളും മറ്റ് അപകടസാധ്യതകളും കണക്കിലെടുത്തും അതിര്‍ത്തി പഞ്ചായത്തുകളുടെ നിരന്തരമായ അപേക്ഷ കണക്കിലെടുത്തും 2014ല്‍ ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതി യോഗ തീരുമാന പ്രകാരം അഗ്‌നി ശമന യൂണിറ്റ് അനുവദിക്കുകയാണെങ്കില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുതരണമെന്ന് സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. ഇതുപ്രകാരം ബദിയടുക്ക പഞ്ചായത്ത് പരിധിയില്‍ സ്ഥലം അനുവദിക്കുകയാണെങ്കില്‍ അഗ്‌നിശമന യൂണിറ്റ് അനുവദിക്കാവുന്നതാണെന്നും പ്രാരംഭ ഘട്ടത്തില്‍ മൂന്ന് ഫയര്‍ എഞ്ചിനും 20 ജീവനക്കാരെയും അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനുവേണ്ടി താല്‍ക്കാലികമായി പഞ്ചായത്തിന്റെ കീഴില്‍ ബേള വില്ലേജ് ഓഫീസീന് സമീപമുള്ള ആയൂര്‍വ്വേദ ഡിസ്‌പെന്‍സറിയുടെ സ്ഥലം വിട്ടുകൊടുക്കുവാനും പിന്നീട് സ്ഥലം കണ്ടെത്തി അനുബന്ധ കെട്ടിടങ്ങള്‍ പണിയാനും തീരുമാനിച്ചിരുന്നു. മാസങ്ങള്‍ക്കകം തന്നെ അഗ്‌നി ശമന വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുതിയ കെട്ടിടം പണിയുന്നതിന് ബേള വില്ലേജ് ഓഫീസിന് സമീപത്തെ പഞ്ചായത്തിന്റെ ഒന്നര ഏക്കര്‍ സ്ഥലം കണ്ടെത്തി അടയാളപ്പെടുത്തി പോവുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ ഒന്നും പൂര്‍ത്തിയാകാതെ ചുവപ്പ് നാടക്കുള്ളില്‍ കെട്ടിക്കിടക്കുകയാണ്.



Recent News
  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ