updated on:2019-01-15 06:38 PM
വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

www.utharadesam.com 2019-01-15 06:38 PM,
കാഞ്ഞങ്ങാട്: വിപ്ലവത്തിന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന കയ്യൂരിന്റെ ഗ്രാമീണ മനസ്സിന് മറക്കാന്‍ കഴിയാത്ത വ്യക്തിയാണ് ലെനിന്‍ രാജേന്ദ്രന്‍. ജന്മിത്വത്തിനും സാമ്രാജ്വത്വത്തിനുമെതിരായ ഒരു ജനതയുടെ ചെറുത്തു നില്‍പ്പിന്റെ അധ്യായം ആദ്യമായി അഭ്രപാളികളിലേക്ക് പകര്‍ത്തിയ ലെനിന്‍ രാജേന്ദ്രനാണ് കയ്യൂരിന്റെ സമര ചരിത്രം ലോകത്തിന്റെ മുന്നില്‍ കാട്ടിയത്. 1940 വരെ അറിയപ്പെടാത്ത ഗ്രാമങ്ങളുടെ കൂട്ടത്തില്‍പ്പെട്ട കയ്യൂര്‍ ഒരു സമര ഗാഥയോടെ ലോകത്തിന്റെ സമരങ്ങളുടെ ചരിത്രത്തിലെത്തുകയായിരുന്നു. ഈ ചരിത്രത്തെയാണ് അതേ പടി 1986ല്‍ ലെനില്‍ രാജേന്ദ്രന്‍ സിനിമയാക്കിയത്. അതോടെ കയ്യൂര്‍ സുപരിചിത നാടായി. മാസങ്ങളോളം കയ്യൂര്‍ എന്ന ചുവന്ന മണ്ണില്‍ താമസിച്ച് കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ നാള്‍ വഴികള്‍ ഇരുന്ന് പഠിച്ച ലെനിന്‍ രാജേന്ദ്രന്‍, തന്നിലുള്ള കമ്മ്യൂണിസ്റ്റ് ചിന്തകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ആ സമര ചരിത്രം കൂടുതല്‍ ചുകപ്പായിമാറി. സമരം നടന്ന സ്ഥലങ്ങളും പുഴയോരവും ബ്രിട്ടീഷ് പൊലീസുകാരെയും കര്‍ഷകത്തൊഴിലാളികളെയും അതേപടി സൃഷ്ടിച്ച ലെനിന്‍ രാജേന്ദ്രന്റെ സിനിമ കണ്ട് കയ്യൂര്‍ ഗ്രാമം ശരിക്കും കണ്ണീരണിയുകയുണ്ടായി. ലെനിന്‍ രാജേന്ദ്രന്‍ കഥായും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച മീനമാസത്തിലെ സൂര്യനില്‍ ഭരത് ഗോപി, ബാലന്‍ കെ. നായര്‍, മുരളി, നെടുമുടി വേണു, വേണുനാഗവള്ളി, കരമന ജനാര്‍ദ്ദനന്‍ നായര്‍, വിനയന്‍, ഇന്നസെന്റ്, ശോഭന, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയ മുന്‍ നിര താരങ്ങളാണ് അണിനിരന്നത്.Recent News
  സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു

  പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു; ജോലിചെയ്യാനാകാതെ മുന്‍ പ്രവാസി

  ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു

  കരുണയുള്ളവര്‍ കാണണം; ദുരിതമഴ നനയുന്ന ഈ കുടുംബത്തെ

  കൊറഗരുടെ ഉന്നമനത്തിന് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ

  'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.

  ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ

  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്