updated on:2019-01-16 06:52 PM
എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

www.utharadesam.com 2019-01-16 06:52 PM,
ബേക്കല്‍: എ.എസ്.ഐ.യെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തത് പൊലീസ് സേനയില്‍ തന്നെ കടുത്ത പ്രതിഷേധത്തിനിടയാക്കി.
ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ.യും കരിവെള്ളൂര്‍ സ്വദേശിയുമായ ജയരാജനെ(50)യാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ മാങ്ങാട് ജംഗ്ഷനിലാണ് ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്. എേട്ടുപേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തത്. ചില പ്രതികളെ പിടിച്ചിട്ടുണ്ട്. മുഖ്യപ്രതി മാങ്ങാട് ബാരയിലെ ആഷിഖിനെ(27) ബേക്കല്‍ എസ്.ഐ. കെ.പി. വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തില്‍ പൊലീസ് ഡ്രൈവര്‍ ഇര്‍ഷാദി(28)നും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ എ.എസ്.ഐ. ജയരാജന്‍ ഇപ്പോഴും മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാനാകാത്തത് പൊലീസില്‍ തന്നെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അറസ്റ്റ് വൈകുന്നതെന്ന ആക്ഷേപവും പൊലീസുകാര്‍ക്കിടയിലുണ്ട്. രാഷ്ട്രീയ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നതുപോലെ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെയും ചിലര്‍ സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപം. അറസ്റ്റ് വൈകിക്കുകയാണെന്ന ആക്ഷേപം പരിക്കേറ്റ ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുക്കള്‍ക്കിടയിലുണ്ട്.
ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരെ കണ്ട് പരാതി നല്‍കാനൊരുങ്ങുകയാണവര്‍.Recent News
  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി